LiveTV

Live

Saudi Arabia

പശ്ചിമേഷ്യയില്‍ സൈനിക സാന്നിധ്യം കുറക്കാനുള്ള അമേരിക്കന്‍ തീരുമാനത്തോട് സമ്മിശ്ര പ്രതികരണം

പശ്ചിമേഷ്യയില്‍ സൈനിക സാന്നിധ്യം കുറക്കാനുള്ള അമേരിക്കന്‍ തീരുമാനത്തോട് സമ്മിശ്ര പ്രതികരണം

ഗൾഫ്​ ഉൾപ്പെടെ പശ്​ചിമേഷ്യൻ മേഖലയിൽ സൈനിക സാന്നിധ്യം പരിമിതപ്പെടുത്താനുള്ള യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്റെ തീരുമാനത്തോട്​ സമ്മിശ്ര പ്രതികരണം. സിറിയയിൽ നിന്നുള്ള പിൻമാറ്റത്തിന്റെ പശ്​ചാത്തലത്തിൽ അമേരിക്കയുടെ തീരുമാനം ഗൾഫ്​ സുരക്ഷയെ ഏതുവിധത്തിൽ ബാധിക്കും എന്ന ആശങ്കയും ചില കേന്ദ്രങ്ങൾക്കുണ്ട്​.

പശ്​ചിമേഷ്യയിലെ പൊലിസായി അധികകാലം തുടരാൻ താൽപര്യമില്ലെന്നാണ്​ യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ ട്വീറ്റ്​ സന്ദേശത്തിലൂടെ വ്യക്​തമാക്കിയത്​. വൻതുകക്കൊപ്പം വിലപ്പെട്ട സൈനികരുടെ ജീവനും നൽകാൻ അമേരിക്ക ശ്രമിച്ചിട്ടും അതിനെ വിലമതിക്കാൻ ആരും തയാറാകുന്നില്ലെന്നാണ്​ ട്രംപ്​ പറയുന്നത്​. സിറിയയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ കഴിഞ്ഞ ദിവസമാണ്​ ട്രംപ്​ തീരുമാനിച്ചത്​. യു.എസ്​ പ്രതിരോധ മന്ത്രാലയത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു ട്രംപിന്റെ സിറിയൻ പിൻമാറ്റ പ്രഖ്യാപനം. യു.എസ്​ പിൻമാറ്റം ഇറാൻ പിന്തുണയുള്ള ബശ്ശാറുൽ അസദ്​ ഭരണകൂടത്തിന്​ കൂടുതൽ കരുത്തേകുമെന്നാണ്​ രാഷ്​ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഐസിസ്​ വിരുദ്ധ പോരാട്ടത്തി​െൻറ ഭാവിയും മറ്റൊരു ചോദ്യമായി ഉയരുന്നുണ്ട്​. ഇറാഖ്​ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നും സൈന്യത്തെ പൂർണമായും യു.എസ്​ മാത്രമല്ല നാറ്റോ സഖ്യരാജ്യങ്ങളും പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്​.

ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ഗൾഫിലെ യു.എസ്​ സൈനിക സാന്നിധ്യം കൂടുതൽ. പുറമെ നിന്നുള്ള ഇടപെടൽ മേഖലയെ അരക്ഷിതമാക്കുന്ന സാഹചര്യത്തിൽ യു.എസ്​ പിൻമാറ്റ തീരുമാനം ഗുണകരമാകുമെന്ന്​ വിലയിരുത്തുന്നവരാണ്​ കൂടുതൽ.