LiveTV

Live

Saudi Arabia

സൗദി സ്വദേശികള്‍ക്ക് ആനുകൂല്യം; അടുത്ത വര്‍ഷവും തുടരുമെന്ന് സല്‍മാന്‍ രാജാവ്

വിലക്കയറ്റം നേരിടാനാണ് ആനുകൂല്യം

സൗദി സ്വദേശികള്‍ക്ക് ആനുകൂല്യം; അടുത്ത വര്‍ഷവും തുടരുമെന്ന് സല്‍മാന്‍ രാജാവ്

സൗദിയില്‍ പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഈ വര്‍ഷവും തുടരുമെന്ന് ഭരണാധികാരിയായ സല്‍മാന്‍ രാജാവ്. രാജ വിജ്ഞാപനത്തിലൂടെയാണ് വിലക്കയറ്റ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് തുടരുമെന്ന് ഭരണകൂടം അറിയിച്ചത്.

സൗദിയില്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിലക്കയറ്റ ആനുകൂല്യം ഒരു വര്‍ഷം കൂടി തടരാന്‍ സല്‍മാന്‍ രാജാവ് വിജ്ഞാപനം പുറത്തിറക്കി. സിവിലിയന്മാര്‍, സൈനികര്‍, പെന്‍ഷന്‍ ലഭിക്കുന്നവര്‍, സാമൂഹ്യസുരക്ഷ ആനുകൂല്യം ലഭിക്കുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കുമെന്ന് രാജവിജ്ഞാപനത്തില്‍ വ്യക്തമാക്കി. സൈനികര്‍ ഉള്‍പ്പെടെ സേവനത്തില്‍ തുടരുന്നവര്‍ക്ക് 1,000 റിയാല്‍, പെന്‍ഷന്‍, സോഷ്യല്‍ ഇന്‍ഷൂറന്‍സ്, സാമൂഹ്യസുരക്ഷ എന്നിവ ലഭിക്കുന്നവര്‍ക്ക് 500 റിയാല്‍ എന്നിങ്ങിനെയാണ് ആനുകൂല്യം ലഭിക്കുക. വിദ്യാര്‍ഥികളുടെ സ്റ്റെപന്‍റില്‍ പത്ത് ശതമാനം വര്‍ധനവാണ് നല്‍കുക. പൗരന്മാരുടെ പ്രയാസം പരിഗണിക്കുന്നതിനും അവരുടെ ആശ്വാസത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനുമാണ് ആനുകൂല്യം തുടരുന്നതെന്ന് രാജവിജ്ഞാപനത്തില്‍ വ്യക്തമാക്കി.