LiveTV

Live

Saudi Arabia

ചികിത്സാ പിഴവുകൾ അറിയിക്കണം; വീഴ്ച സംഭവിച്ചാൽ നടപടിയുണ്ടാകും

ചികിത്സാ പിഴവുകൾ അറിയിക്കണം; വീഴ്ച സംഭവിച്ചാൽ നടപടിയുണ്ടാകും

ചികിത്സാ പിഴവുകളെ കുറിച്ച് ഉടന്‍ അറിയിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രോഗികളുടെ സുരക്ഷാ നിലവാരവും ചികിത്സാ ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണിത്.

വർഷം തോറും രാജ്യത്ത് ചികിത്സാ പിഴവ് മൂലം മരണപ്പെടുന്ന കണക്ക് കണക്കിലെടുത്താണ് മന്ത്രാലയ തീരുമാനം. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ വിവിധ പദ്ധതികൾ പ്രവർത്തിച്ചുവരുന്നുണ്ട്. ചികിത്സാ പിഴവുകൾ, അത്യാഹിതങ്ങള്‍, അസ്വാഭാവിക മരണങ്ങളും അപകടങ്ങളും അടക്കമുള്ള കേസുകളെ കുറിച്ച് മണിക്കൂറുകൾക്കകം തന്നെ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇതിൽ വീഴ്ചവരുത്തുന്ന ആശുപത്രികൾക്കെതിരിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅ മുന്നറിയിപ്പു നൽകി. ഗുരുതര വീഴ്ചകളിലേക്ക് നയിച്ച കാരണങ്ങളെ കണ്ടെത്തണം. ഇതുമായി ബന്ധപ്പെട്ട ശുപാർശകൾ നടപ്പാക്കാതിരിക്കുന്നതും ശിക്ഷാർഹമാണ്. ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് 30 ദിവസങ്ങൾക്കുള്ളിൽ, കേസുകളിലേക്ക് നയിച്ച കാരണങ്ങൾ നിർണ്ണയിക്കണമെന്ന് 2016 ലെ ചട്ടം നിലവിലുണ്ട്. കഴിഞ്ഞ ദിവസം മക്കയിൽ ചികിത്സാ പിഴവ് മൂലം ഒരു സ്ത്രീ മരിക്കാനിടയായ സംഭവം അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്.