LiveTV

Live

Saudi Arabia

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നാലരക്കോടി തട്ടിയ ജീവനക്കാരന്‍ പിടിയില്‍

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നാലരക്കോടി തട്ടിയ ജീവനക്കാരന്‍  പിടിയില്‍

റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നാലരക്കോടി തട്ടിയ ജീവനക്കാരന്‍ തിരുവനന്തപുരത്ത് പിടിയില്‍. കഴക്കൂട്ടം ശാന്തി നഗര്‍ സ്വദേശി ഷിജു ജോസഫിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

റിയാദ് മുറബ്ബയിലെ അവന്യൂ മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലിചെയ്തിരുന്ന ഷിജു ജോസഫ് ഒന്നര വര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് കബളിപ്പിച്ചത്. ജോര്‍ദാന്‍ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ മുഹമ്മദ് ഫാക്കിം ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് കൊണ്ടുവരാതെ മറ്റ് ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജരേഖകള്‍ ചമച്ചുമായിരുന്നു തട്ടിപ്പ്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. അന്വേഷണ വേളയില്‍ ഷിജു ജോസഫ് നാട്ടിലെത്തി ഒളിവില്‍ പോയി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്