LiveTV

Live

Saudi Arabia

ഇന്ത്യ-സൗദി സൗഹൃദ സന്ദേശവുമായി ഇന്ത്യന്‍ നാവിക സേനാ കപ്പല്‍ സൗദിയില്‍

ഇന്ത്യ-സൗദി സൗഹൃദ സന്ദേശവുമായി ഇന്ത്യന്‍ നാവിക സേനാ കപ്പല്‍ സൗദിയില്‍

ഇന്ത്യ-സൗദി സൗഹൃദ സന്ദേശവുമായി ഇന്ത്യന്‍ തീരസംരക്ഷണസേനാ കപ്പല്‍ സൗദിയിലെത്തി. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളോടെ പുതുതായി കമ്മീഷന്‍ ചെയ്ത എെ.സി.ജി.എസ് വിക്രം ആണ് ദമ്മാം തുറമുഖത്ത് എത്തിയത്.

ഈ വര്‍ഷം ഏപ്രിലില്‍ കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ നിര്‍മ്മിത കപ്പലായ വിക്രമിന്റെ കന്നിയാത്രയാണ് ഇത്. ദമ്മാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖ തീരത്തണഞ്ഞ കപ്പലില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ക്ക് പ്രത്യേക വിരുന്നൊരുക്കി. സൗദി പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍, സൗദിയിലെ അമേരിക്കന്‍ കോൺസൽ ജനറൽ റചന കൊർഹോനെൻ എന്നിവരും പങ്കെടുത്തു. സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി തീരസംരക്ഷണ സേനയുമായി ചേര്‍ന്ന് നാവിക അഭ്യാസ പ്രകടനങ്ങളും സഘടിപ്പിച്ചിട്ടുണ്ട്. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി അടുത്ത ആഴ്ചയോടെ ചെയ്ത എെ.സി.ജി.എസ് 'വിക്രം' ദുബൈയിലേക്ക് യാത്ര തിരിക്കും.