LiveTV

Live

Saudi Arabia

ലോക അറബി ഭാഷാദിന ഭാഗമായി ഗൾഫ്​ നാടുകളിൽ വിവിധ പരിപാടികൾ അരങ്ങേറി

ലോക അറബി ഭാഷാദിന ഭാഗമായി ഗൾഫ്​ നാടുകളിൽ വിവിധ പരിപാടികൾ അരങ്ങേറി

ലോക അറബി ഭാഷാദിന ഭാഗമായി ഗൾഫ്​ നാടുകളിൽ വിവിധ പരിപാടികൾ അരങ്ങേറി. ലോകത്തുടനീളം വികസിച്ചുകൊണ്ടിരിക്കുന്ന അറബി ഭാഷ​യുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക്​ ഗൾഫ്​ രാജ്യങ്ങൾ വലിയ പ്രാധാന്യമാണ്​ നൽകുന്നത്​.

അറബി ഭാഷയുടെ സമ്പന്നമായ പ്രത്യേകതകൾ ജനങ്ങളിൽ എത്തിക്കാനുള്ള അവസരമായാണ്​ ദിനാചരണത്തെ മിക്ക ഗൾഫ്​ അറബ്​ രാജ്യങ്ങളും നോക്കി കാണുന്നത്​. 1973 ഡിസംബര് 18 നാണ്​ അറബിയെ ഐക്യ രാഷ്ട്ര സഭ ഔദ്യോഗിക ഭാഷയായി പരിഗണിച്ചത്. യു. എന്‍ പബ്ളിക് ഇന്‍ഫെര്‍മേഷന്‍ വിഭാഗം അന്താരാഷ്ട്ര അറബി ഭാഷാ ദിനമായും ഡിസംബർ 18 ആചരിച്ചു വരികയാണ്​. സെമിറ്റിക് പാരമ്പര്യമുള്ള അറബി അത്ഭുതകരമായ വളര്‍ച്ചയാണ് ലോകത്തുടനീളം പ്രകടിപ്പിക്കുന്നത്​.

ഇൗടുറ്റ വേരുകളും കരുത്തുറ്റ ചട്ടക്കൂടും മികച്ച ചരിത്ര പാരമ്പര്യവുമാണ്​ അറബി ഭാഷയുടെ മികവ്​. അറബിയിലെ പ്രയോഗങ്ങളും ശൈലികളും ആഖ്യാനവും ഭാഷാ പഠന വിദഗ്​ധരിൽ ഇന്നും വിസ്​മയം പടർത്തുകയാണ്​. അറബി ലിപികളിലെ സാരള്യവും ഉച്ചാരണത്തിലെ ലാളിത്യവും അറബിയെ കൂടുതല്‍ ജനസമ്പര്‍ക്കമുള്ളതാക്കുകയും ചെയ്യുന്നു. അതേ സമയം മലയാളികൾ ഉൾപ്പെടെ പരദേശികളിൽ ബഹുഭൂരിഭാഗവും അറബി ഭാഷയിൽ നിന്ന്​ അകന്നു നിൽക്കുന്നു എന്നതാണ്​ യാഥാർഥ്യം.