LiveTV

Live

Saudi Arabia

വിദേശ ഉംറ തീർഥാടകരെ ബോധവത്കരിക്കാൻ സൗദി പാസ്പോർട്ട് വകുപ്പിന്‍റെ മീഡിയാ കാമ്പയിൻ

ഉംറ സംബന്ധമായ രാജ്യത്തെ വ്യവസ്ഥകളും നിർദേശങ്ങളും തീർഥാടകരെ അറിയിക്കുക ലക്ഷ്യമിട്ടാണിത്.

വിദേശ ഉംറ തീർഥാടകരെ ബോധവത്കരിക്കാൻ സൗദി പാസ്പോർട്ട് വകുപ്പിന്‍റെ മീഡിയാ കാമ്പയിൻ

വിദേശ ഉംറ തീർഥാടകരെ ബോധവത്കരിക്കാൻ സൗദി പാസ്പോർട്ട് വകുപ്പ് മീഡിയാ കാമ്പയിൻ ആരംഭിച്ചു. ഉംറ സീസൺ അവസാനിക്കുന്ന ശവ്വാൽ 15 വരെ നീണ്ടു നിൽക്കുന്നതാണ് കാമ്പയിന്‍. ഉംറ സംബന്ധമായ രാജ്യത്തെ വ്യവസ്ഥകളും നിർദേശങ്ങളും തീർഥാടകരെ അറിയിക്കുക ലക്ഷ്യമിട്ടാണിത്.

ഒരോ വർഷവും ഉംറ സീസണിൽ പാസ്പോർട്ട് വകുപ്പ് മീഡിയാ കാമ്പയിൻ നടത്താറുണ്ട്. ഇത്തവണ പക്ഷേ വിപുലമായാണ് കാമ്പയിന്‍ സംഘാടനം. ജവാസാത്തുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിശ്ചിത സമയത്ത് രാജ്യത്ത് നിന്നു തിരിച്ചുപോകണമെന്നറിയിച്ചുള്ള സന്ദേശങ്ങളും ഇതിലുൾപ്പെടും. പ്രവേശന കവാടങ്ങളിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും പരിശീലനം സിദ്ധിച്ച ജോലിക്കാരെയും നിയോഗിച്ചിരിക്കുന്നത്.

വിദേശ ഉംറ തീർഥാടകരെ ബോധവത്കരിക്കാൻ സൗദി പാസ്പോർട്ട് വകുപ്പിന്‍റെ മീഡിയാ കാമ്പയിൻ

വ്യാജ രേഖകൾ കണ്ടു പിടിക്കാൻ കഴിയുന്ന സംവിധാനങ്ങളും പ്രവേശന കവാടങ്ങളിലുണ്ടെന്നും വക്താവ് പറഞ്ഞു. തീർഥാടകർക്ക് സേവനത്തിനായി പാസ്പോർട്ട് വകുപ്പിന് കീഴിൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തവണ ഉംറ തീര്‍ഥാടകരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാകും. ഉംറയോടനുബന്ധിച്ചുള്ള ടൂറിസം സന്ദര്‍ശനങ്ങളും വിപുലപ്പെടുത്തുന്ന സാഹചര്യത്തിലാണ് വിപുലമായ കാമ്പയിന്‍.