LiveTV

Live

Saudi Arabia

സൽമാൻ രാജാവ് അടുത്താഴ്ച രാജ്യത്തിന്‍റെ വടക്കൻ മേഖലകൾ സന്ദർശിക്കും

ജനങ്ങളുടെ സ്ഥിതി നേരിട്ടറിയാനാണ് സന്ദർശനം. ഏതാനും വികസന പദ്ധതികളുടെ ഉത്ഘാടനം രാജാവ് നിര്‍വഹിക്കും.

സൽമാൻ രാജാവ് അടുത്താഴ്ച രാജ്യത്തിന്‍റെ വടക്കൻ മേഖലകൾ സന്ദർശിക്കും

സൗദി ഭരണാധികാരി സൽമാൻ രാജാവ് അടുത്താഴ്ച രാജ്യത്തിന്‍റെ വടക്കൻ മേഖലകൾ സന്ദർശിക്കും. ജനങ്ങളുടെ സ്ഥിതി നേരിട്ടറിയാനാണ് സന്ദർശനം. ഏതാനും വികസന പദ്ധതികളുടെ ഉത്ഘാടനം രാജാവ് നിര്‍വഹിക്കും. ഖസീം മേഖലയിൽ കഴിഞ്ഞ ആഴ്ച രാജാവ് സന്ദര്‍ശനം നടത്തിയിരുന്നു. വന്‍ വികസന പദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി.