സ്വദേശിവത്കരണത്തിന്റെ രണ്ടാം ഭാഗം നാളെ മുതൽ; ആശങ്കയൊഴിയാതെ പ്രവാസി ലോകം
പത്ത് പേരുള്ള കടയില്‍ ഏഴ് പേരും സ്വദേശികളാകണം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്.

ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് മേഖലയുള്‍പ്പെടുന്ന രണ്ടാം ഘട്ട സൌദി വത്കരണത്തിന് നാളെ തുടക്കമാകും. വാച്ച്, കണ്ണട കടകളിലടക്കം നാളെ മുതല്‍ എഴുപത് ശതമാനം സ്വദേശികളായിരിക്കണം. നിയമം ലംഘിച്ചാല്‍ വന്‍തുകയാണ് പിഴ ഈടാക്കുക.
ഇവ വിൽക്കുന്ന കടകളിൽ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണ് ചട്ടം. അതായത് പത്ത് പേരുള്ള കടയില്‍ ഏഴ് പേരും സ്വദേശികളാകണം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്.
2016ൽ മൊബൈൽ മേഖല സ്വദേശിവത്കരിച്ചപ്പോൾ പല വിദേശികളും മൊബൈല്‍ കടകള്‍ ഇലക്ട്രോണിക് കടകളാക്കിയാണ് പിടിച്ചു നിന്നത്. പുതിയ സാഹചര്യം എങ്ങിനെ നേരിടുമെന്നാണ് പ്രവാസികളുടെ ആലോചന. വന്‍ കച്ചവടം നടക്കുന്ന മേഖലയാണ് ഇലക്ട്രോണിക്സ് മേഖല. ഈ സാഹചര്യത്തില്‍ സ്വദേശികളെ നിയമിച്ച് നീങ്ങാനാണ് വിവിധ സ്ഥാപനങ്ങളുടെ പദ്ധതി. സെപ്തംബറിലാരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹനവില്പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു.