LiveTV

Live

Saudi Arabia

എയര്‍ ഇന്ത്യയുടെ കൊച്ചി ജിദ്ദ സെക്ടറില്‍ വിമാനം വൈകുന്നു

യന്ത്രത്തകരാറിനെ തുടര്‍ന്നാണ് രാവിലെ ഏഴ് മണിക്ക് പുറപ്പടേണ്ട ജിദ്ദയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത്. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും വൈകിട്ട് ജിദ്ദക്ക് പോകേണ്ടവര്‍ കുടുങ്ങി.

എയര്‍ ഇന്ത്യയുടെ കൊച്ചി ജിദ്ദ സെക്ടറില്‍ വിമാനം വൈകുന്നു

യന്ത്ര തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി ജിദ്ദ സെക്ടറില്‍ വിമാനം വൈകുന്നു. ഇന്നലെ രാത്രി ജിദ്ദയില്‍ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട യാത്രക്കാരും ദുരിതത്തിലായത്. യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

യന്ത്രത്തകരാറിനെ തുടര്‍ന്നാണ് രാവിലെ ഏഴ് മണിക്ക് പുറപ്പടേണ്ട ജിദ്ദയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത്. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും വൈകിട്ട് ജിദ്ദ ക്ക് പോകേണ്ടവര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി. അവധി കഴിഞ്ഞ് ജോലികളില്‍ പ്രവേശിക്കേണ്ട നിരവധി പേരാണ് വിമാത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് അധികൃതര്‍ ഹോട്ടലുകളിലേക്ക് മാറ്റിയ ഇവരെ ഞായറാഴ്ച് പുലര്‍ച്ചെ ജിദ്ദക്ക് കൊണ്ടു പോകാനാണ് തീരുമാനം.

സൗദിയിലെ ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിനും സമാനമായപ്രശ്‌നങ്ങള്‍ മൂലം പുറപ്പെടാനായിട്ടില്ല. ഇന്നലെ രാത്രി പതിനൊന്നിന് പുറപ്പെടേണ്ട വിമാനമാണിത്. ജിദ്ദ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ പിന്നീട് ഷറഫിയയിലെ ഹോട്ടലിലേക്ക് മാറ്റി.