തൊഴില്‍ പ്രശ്നങ്ങള്‍ കോടതിയില്‍ ഉന്നയിക്കും മുൻപ് ലേബര്‍ ഓഫീസില്‍ പരാതി സമര്‍പ്പിച്ചിരിക്കണം -സൗദി മന്ത്രിസഭ
സൗദിയിലെ തൊഴില്‍ പ്രശ്നങ്ങള്‍ തൊഴില്‍ കോടതികളില്‍ വെച്ച് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു

തൊഴില്‍ പ്രശ്നങ്ങള്‍ കോടതിയില്‍ ഉന്നയിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ലേബര്‍ ഓഫീസില്‍ പരാതി സമര്‍പ്പിച്ചിരിക്കണമെന്ന് സൌദി മന്ത്രിസഭ. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ലേബര്‍ ഓഫീസ് ശ്രമിക്കണം. ഇത് പരാജയപ്പെടുന്ന വേളയിലാണ് തൊഴില്‍ കോടതി ഇനി കേസ് ഏറ്റെടുക്കുക.
സൗദിയിലെ തൊഴില്‍ പ്രശ്നങ്ങള്‍ തൊഴില്‍ കോടതികളില്‍ വെച്ച് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍ പ്രശ്നങ്ങള്‍ തൊഴില്‍ കോടതിയില്‍ ഉന്നയിക്കുന്നതിന് മുമ്പ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ലേബര്‍ ഓഫീസില്‍ പരാതി സമര്‍പ്പിച്ചിരിക്കണം എന്നതാണ് പ്രധാന നിര്‍ദേശം. ഇതിന് നീതിന്യായ മന്ത്രിയും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രിയും സംയുക്തമായാണ് ഉത്തരവ് പുറത്തിറക്കുക. തൊഴില്‍ പ്രശ്നങ്ങള്‍ തൊഴില്‍ കോടതിക്ക് വിടാനുള്ള മന്ത്രിസഭ തീരുമാനം പ്രാബല്യത്തില്‍ വന്ന ശേഷം മൂന്ന് വര്‍ഷം ഈ നടപടിയാണ് തുടരുക. നിലിവലുള്ള തൊഴില്‍ നിയമം ഇതനുസരിച്ച് ഭേദഗതി ചെയ്യാനും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്. സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു മന്ത്രിസഭാ യോഗം. നീതിന്യായ വകുപ്പ് മന്ത്രി നല്കിയ ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.