LiveTV

Live

Saudi Arabia

നിയോം ഉള്‍പ്പെടെയുള്ള സൗദിയുടെ നിക്ഷേപ പദ്ധതികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന് തലവന്മാര്‍‌

നിയോം ഉള്‍പ്പെടെയുള്ള സൗദിയുടെ  നിക്ഷേപ പദ്ധതികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന്  തലവന്മാര്‍‌

നിയോം ഉള്‍പ്പെടെയുള്ള സൗദിയുടെ വമ്പന്‍ നിക്ഷേപ പദ്ധതികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന് പദ്ധതികളുടെ തലവന്മാര്‍‌. ജമാല്‍ ഖശോഗിയുടെ കൊലപാതകം പദ്ധതികളെ ബാധിക്കില്ല. അടുത്ത ആഗോള നിക്ഷേപ സമ്മേളനത്തില്‍ പദ്ധതിയുടെ നിര്‍ണായക വിവരങ്ങള്‍ പ്രഖ്യാപിക്കും.

സൗദിയുടെ ഐക്കണ്‍ പദ്ധതികളായ നിയോം, ചെങ്കടല്‍ തീര പദ്ധതി, ഖിദ്ദിയ്യ എന്നിവയുടെ പുരോഗതി ആഗോള നിക്ഷേപ സംഗമത്തില്‍ അവതരിപ്പിച്ചിരുന്നു. സൗദിക്കകത്തെ പ്രത്യേക രാജ്യം എന്ന സങ്കല്‍പത്തില്‍ പണി തുടങ്ങിയ നിയോം കഴിഞ്ഞ നിക്ഷേപ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ഇവിടെ സഹകരണത്തിന് തയ്യാറായ ലോക കമ്പനികള്‍ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതവുമായി ബന്ധപ്പെട്ട് പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അത് തള്ളി നിയോമിന്റെ സി.ഇ.ഒ.

‘അവരോട് സംസാരിച്ചിരുന്നു. മുന്നോട്ട് പോകുമെന്ന് തന്നെയാണ് അവര്‍ പറഞ്ഞത്. ആഗോള തലത്തിലുള്ളവരെല്ലാം ആ നിലപാടിലാണ്. ബിസിനസിനെ ഈ ചര്‍ച്ചകള്‍ ബാധിക്കില്ല. ഇതൊരു സ്വപ്ന പദ്ധതിയാണ്. നന്ദിയുണ്ട് ഞങ്ങളുടെ പാര്‍ട്ണര്‍മാര്‍ക്ക്’; നിയോമിന്റെ സി.ഇ.ഒ നദ്മി അല്‍ നാസര്‍ പറഞ്ഞു.

നിയോമിന് പുറമെ ചെങ്കടല്‍ പദ്ധതിയുടെ സാധ്യതകളും സമ്മേളനം ചര്‍ച്ച ചെയ്തു. ചെങ്കടല്‍ തീരത്തൊരുങ്ങുന്ന വന്‍കിട ടൂറിസം പദ്ധതി ലോകത്തെ മെച്ചപ്പെട്ട ഒന്നാകും. അതീവ ജൈവ വൈവിധ്യ പ്രാധാന്യമുള്ള ഈ മേഖലയെ സംരക്ഷിച്ചു കൊണ്ടാകും പദ്ധതി

‘അതീവ സുരക്ഷ വേണ്ട മേഖലയാണ്. ജൈവ പ്രാധാന്യമുള്ള ഇടം. അത് നിലനിര്‍ത്തിക്കൊണ്ടാകും ടൂറിസം പദ്ധതി, പദ്ധതി അടുത്ത വര്‍ഷത്തോടെ സജീവമാകും. 2022ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കും’; ചെങ്കടല്‍ പദ്ധതിയുടെ സി.ഇ.ഒ ജോണ്‍ പഗാനോ പറഞ്ഞു.

വിനോദത്തിനു വഴിയൊരുക്കുന്ന ഖിദ്ദിയ്യ പദ്ധതിയുടെ പുരോഗതിയും സമ്മേളനത്തില്‍ അവതരിപ്പിച്ചു.