LiveTV

Live

Saudi Arabia

ഖത്തറിന്റെ വളര്‍ച്ചയെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഇതില്‍ പശ്ചിമേഷ്യയെ അടുത്ത മുപ്പത് വര്‍ഷത്തിനകം യൂറോപ്പാക്കുമെന്നായിരുന്നു കിരീടാവകാശിയുടെ പ്രഖ‌്യാപനം.

ഖത്തറിന്റെ വളര്‍ച്ചയെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ആഗോള നിക്ഷേപ സമ്മേളനത്തിനിടെ ഖത്തറിന്റെ വളര്‍ച്ചയെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പശ്ചിമേഷ്യയിലെ വികസനത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് സൗദിയുമായി അകന്നു നില്‍ക്കുന്ന ഖത്തറിനേയും പരാമര്‍ശിച്ചത്. കയ്യടിയോടെയാണ് സൗദികള്‍ തിങ്ങി നിറഞ്ഞ സദസ്സ് വാക്കുകള്‍ സ്വീകരിച്ചത്.

റിയാദ് റിറ്റ്സ് കാള്‍ട്ടനിലെ ആഗോള നിക്ഷേപ സംഗമ വേദി. വിഷയം അറബ് മേഖലയുടെ വികസന ഭാവി. ഇതില്‍ പശ്ചിമേഷ്യയെ അടുത്ത മുപ്പത് വര്‍ഷത്തിനകം യൂറോപ്പാക്കുമെന്നായിരുന്നു കിരീടാവകാശിയുടെ പ്രഖ‌്യാപനം. ഇതിന് ശേഷമാണ് വികസനേട്ടമുണ്ടാക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിനേയും പരാമര്‍ശിച്ചത്.

2017 മുതല്‍ ഖത്തറുമായി വിവിധ വിഷയങ്ങളില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന സൗദിയുടെ വാക്കുകള്‍ വ്യാഖ്യാനങ്ങളേറെ നല്‍കി കൌതുകത്തോടെ കാണുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍.