LiveTV

Live

Saudi Arabia

റിയാദില്‍ നടക്കുന്ന ദേശീയ സുരക്ഷാ എക്പോയില്‍ പങ്കെടുക്കാന്‍ നൂറിലേറെ കമ്പനികള്‍ 

നവമ്പര്‍ നാലു മുതല്‍ ആറ് വരെയാണ് മേള റിയാദില്‍ നടക്കുക. സൌദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായിരിക്കും പരിപാടി.

റിയാദില്‍ നടക്കുന്ന ദേശീയ സുരക്ഷാ എക്പോയില്‍ പങ്കെടുക്കാന്‍ നൂറിലേറെ കമ്പനികള്‍ 

സൌദിയിലെ റിയാദില്‍ നടക്കുന്ന ദേശീയ സുരക്ഷാ എക്പോയില്‍ നൂറിലേറെ കമ്പനികള്‍ പങ്കെടുക്കും. 19 രാജ്യങ്ങളുടെ പ്രാതിനിധ്യമാണ് അടുത്ത മാസം നടക്കുന്ന പ്രദര്‍ശനത്തില്‍ ഉണ്ടാവുക.

ദി സൌദി നാഷണല്‍ സെക്യൂരിറ്റി ആന്‍റ് റിസ്ക് പ്രിവന്‍ഷന്‍ എക്സ്പോ എന്നാണ് പരിപാടിയുടെ പേര്. നവമ്പര്‍ നാലു മുതല്‍ ആറ് വരെയാണ് മേള റിയാദില്‍ നടക്കുക. സൌദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായിരിക്കും പരിപാടി.

ഇവിടങ്ങളിലെ നൂറിലേറെ കമ്പനികള്‍ മേളയില്‍ പ്രദര്‍ശനത്തിന് എത്തും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കമ്പനികള്‍ പരിപാടിക്കുണ്ടാകും.

വിദഗ്ദരുടെ ചര്‍ച്ച, സഹകരണ സംവാദം, സുരക്ഷ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവ ചര്‍ച്ചയുടെ ഭാഗമായുണ്ടാകും. റോബോട്ടിക്സ്, ഡ്രോണ്‍, ഡിജിറ്റല്‍ വിദ്യകള്‍ എന്നിവയില്‍ ഊന്നിയാകും ചര്‍ച്ചകള്‍. പത്ത് മികച്ച കമ്പനികള്‍ക്ക് മേളയില്‍ ഉപഹാരം നല്‍കും. മികച്ച സൌദി കമ്പനിക്ക് ഉപഹാരം പ്രത്യേകമുണ്ടാകും. ദേശീയ സുരക്ഷയുടെ ഭാഗമായുള്ള നവീന സംവിധാനങ്ങള്‍ പരിചയപ്പെടാന്‍ പൊതു ജനങ്ങള്‍ക്കും എത്താം.