സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ജോലി പ്രവേശം എളുപ്പമാക്കാന്‍ പദ്ധതികളുമായി സൗദി
‘നാലു വർഷത്തിനുള്ളിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് പത്തര ശതമാനത്തിലും താഴെയായി കുറക്കും’

സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ജോലി പ്രവേശം എളുപ്പമാക്കാന്‍ സഹായിക്കുന്ന പദ്ധതികൾ മാനവ ശേഷി വകുപ്പ് പ്രഖ്യാപിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രി. സ്വകാര്യ മേഖലയില്‍ സൗദികളുടെ സ്ഥിരം വേതനം ഉയര്‍ത്തില്ല. വിദേശികൾക്ക് നടപ്പാക്കിയ ലെവി ശന്പളം കൂട്ടാന്‍ സഹായിച്ചെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയിൽ സൗദികളുടെ മിനിമം വേതനം ഉയർത്തില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി റിയാദിലാണ് പറഞ്ഞത്. വ്യത്യസ്ത മാർഗങ്ങളിലൂടെ വേതനം ഉയർത്തുന്ന പദ്ധതി മന്ത്രാലയം നടപ്പാക്കും. വിദേശികൾക്ക് നടപ്പാക്കിയ ലെവി സൗദികളുടെ വേതനം ഉയർത്തുന്നതിന് സഹായകമായി.
സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ദ്വിദിന അവധി നടപ്പാക്കും. തൊഴിൽ സമയം കുറക്കുന്നതിനും സ്വകാര്യ മേഖലയിലെ മിനിമം വേതനം ഉയർത്തുന്നതിനും നിലവിൽ നീക്കമില്ല. വ്യവസായികളെ ദോഷകരമായി ബാധിക്കാതെ വേതനം ഉയർത്തുന്നതിനാണ് ശ്രമം.
തൊഴിൽ രഹിതരായ മുഴുവൻ സൗദി എൻജിനീയർമാർക്കും തൊഴിലുകൾ ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ വേതന സുരക്ഷാ പദ്ധതി പൂർണ തോതിൽ നടപ്പാക്കും. നാലു വർഷത്തിനുള്ളിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് പത്തര ശതമാനത്തിലും താഴെയായി കുറക്കും. സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് സൗദി യുവതീയുവാക്കളെ സഹായിക്കുന്ന പദ്ധതികൾ ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16