LiveTV

Live

Saudi Arabia

‘നിയോം സ്വപ്ന പദ്ധതി’; ആഗോള മികവ് ഉപയോഗപ്പെടുത്താന്‍ സൗദി

തബൂക്ക് കേന്ദ്രമാക്കിയാണ് ഈജിപ്ത്, ജോര്‍ദാന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന സ്വപ്‌ന നഗരം ഉയരുന്നത്

‘നിയോം സ്വപ്ന പദ്ധതി’; ആഗോള മികവ് ഉപയോഗപ്പെടുത്താന്‍ സൗദി

സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ ‘നിയോം സിറ്റി’ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ ആഗോള ഉപദേശക ബോര്‍ഡ് രൂപവത്കരിച്ചു. നഗര ആസൂത്രണം, സാങ്കേതിക വിദ്യ, രൂപകല്‍പന, ഊര്‍ജം, നിര്‍മാണം തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്ധരാണ് സമിതിയിലുള്ളത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. ചെങ്കടല്‍ തീരത്ത് വരുന്ന ‘നിയോം സിറ്റി’യുടെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ആഗോള മികവ് ഉപയോഗപ്പെടുകയാണ് പുതിയ ബോര്‍ഡിന്റെ ലക്ഷ്യം. തബൂക്ക് കേന്ദ്രമാക്കിയാണ് ഈജിപ്ത്, ജോര്‍ദാന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന സ്വപ്‌ന നഗരം ഉയരുന്നത്. 10,230 ചതുരശ്ര മൈല്‍ പ്രദേശത്ത് ആസൂത്രണം ചെയ്തിരിക്കുന്ന നിയോം ഏഷ്യയേയും ആഫ്രിക്കയേയും ബന്ധിപ്പിക്കും.

നിയോം സി.ഇ.ഒ നാദ്മി അല്‍ നസ്രിനു പുറമെ അമേരിക്കന്‍ വൈജി ഗ്രൂപ്പ് ചെയര്‍മാന്‍ സാം ആള്‍ട്മാന്‍, ആന്‍ഡ്രീസന്‍ ഹോറോവിറ്റ്‌സ് സ്ഥാപകന്‍ മാര്‍ക് ആന്‍ഡ്രീസന്‍, ഐഡിയോ സി.ഇ.ഒ ടിം ബ്രൗണ്‍, റിപ്പിള്‍വുഡ് അഡൈ്വസഴ്‌സ സ്ഥാപകന്‍ തിമോത്തി കോളിന്‍സ് തുടങ്ങി പത്തിലേറെ പേരുണ്ട് സമിതിയില്‍. ഉപദേശക ബോര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നിരുന്നു. പദ്ധതിയുടെ പുരോഗതിയും പ്രായോഗിക പരിപാടികളും വിലയിരുത്താനായിരുന്നു ലക്ഷ്യം.