LiveTV

Live

Saudi Arabia

സ്വദേശികളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ മാത്രം ചുമതലയല്ല- സൌദി തൊഴില്‍ മന്ത്രി

ലവില്‍ 12.9 ശതമാനമുള്ള സ്വദേശികളുടെ തൊഴിലില്ലായ്മ അടുത്ത നാല് വര്‍ഷത്തിനുള്ള 10.5 ശതമാനമാക്കി കുറക്കാനാവുമെന്ന് തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു

സ്വദേശികളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ മാത്രം ചുമതലയല്ല- സൌദി തൊഴില്‍ മന്ത്രി

സ്വദേശികളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ മാത്രം ചുമതലയല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിന് ശ്രമിക്കണമെന്നും സൌദി തൊഴില്‍ മന്ത്രി അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. ഖലീജിയ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഊര്‍ജ്ജ, വ്യവസായ മന്ത്രാലയങ്ങള്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്വദേശിവത്കരണം ശക്തമാക്കുകയും ചെയ്യണം. ഇത് എല്ലാ മന്ത്രാലയങ്ങളും പിന്‍തുടര്‍ന്നാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാവുകയുള്ളുവെന്ന് തൊഴില്‍ മന്ത്രി അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. തൊഴില്‍ മന്ത്രാലയം മാത്രമല്ല രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണമെന്ന് കിരീടാവകാശി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു. നിലവില്‍ 12.9 ശതമാനമുള്ള സ്വദേശികളുടെ തൊഴിലില്ലായ്മ അടുത്ത നാല് വര്‍ഷത്തിനുള്ള 10.5 ശതമാനമാക്കി കുറക്കാനാവുമെന്ന് തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ വേതനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.