LiveTV

Live

Saudi Arabia

സൗദി സ്വദേശിവത്കരണം;  തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കി

ആയിരത്തി അഞ്ഞൂറോളം നിയമ ലംഘനത്തിന് നടപടി എടുത്തു

സൗദി സ്വദേശിവത്കരണം;  തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കി

സൗദിയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലയില്‍ തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കി. ഇരുപത് ദിവസത്തിനിടെ പതിനാറായിരം കടകളില്‍ പരിശോധന പൂര്‍ത്തിയാക്കി. ആയിരത്തി അഞ്ഞൂറോളം നിയമ ലംഘനത്തിന് നടപടി എടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 11നാണ് പുതിയ 4 മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നത്. പന്ത്രണ്ട് മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ഒന്നാം ഘട്ടമായാണിത്. തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ 15,909 സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പന്ത്രണ്ടായിരത്തിലേറെ സ്ഥാപനങ്ങള്‍ നിയമം പാലിച്ചിട്ടുണ്ട്. 1,392 നിയമലംഘനങ്ങള്‍ പരിശോധനകര്‍ക്ക് കണ്ടത്താനായി. സെപ്റ്റംബര്‍ 23 മുതല്‍ ഒരാഴ്ക്കാലത്തിനിടക്ക് നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനം. സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതമുള്ള പിഴ ചുമത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ഇതര മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന് പുറമെ മാനവവിഭവശേഷി ഫണ്ട്, സാമൂഹ്യക്ഷേമ വികസന ബാങ്ക് എന്നിവയുടെ പ്രതിനിധകള്‍ അടങ്ങിയ പ്രത്യേക സമിതിയാണ് സ്വദേശിവത്കരണത്തിന്‍െറ സാധ്യതയകളെക്കുറിച്ച് പഠനം നടത്തുന്നത്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അനുപാതവും മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്‍െറ പ്രസ്താവനയില്‍ പറയുന്നു.