LiveTV

Live

Saudi Arabia

ലോകത്തിലെ ഏറ്റവും വലിയ കുട ഇനി ഹറമിന്റെ മുറ്റത്ത്

നമസ്കാര സമയത്ത് 3500 പേരെ ഉൾക്കൊള്ളാനാകും

ലോകത്തിലെ ഏറ്റവും വലിയ കുട ഇനി ഹറമിന്റെ മുറ്റത്ത്

മക്കയിലെ ഹറമിന്റെ മുറ്റത്ത് തീർഥാടകർക്ക് തണലേകാൻ ഭീമൻ കുട ഒരുക്കുന്നു. ലോകത്തെ ഏറ്റവും വലിയ കുടയായിരിക്കും ഇത്. ഇവ ഘടിപ്പിക്കുന്ന ജോലികൾ ഉടന്‍ ആരംഭിക്കും.

നിലവില്‍ മദീനയുടെ മുറ്റത്തെ കുടകളാണ് തണലൊരുക്കുന്നത്. ‌മൂന്നാം സൗദി വികസന ഘട്ടത്തിലെ വടക്ക് പടിഞ്ഞാറ് മുറ്റത്താണ് ഭീമൻ കുട ഒരുക്കുന്നത്. 53x53 മീറ്റർ വിസ്തീർണവും 30 മീറ്റർ ഉയരവുമുള്ള കുടയുടെ ഭാരം 500 ടൺ ആയിരിക്കും. നമസ്കാര സമയത്ത് 3500 പേരെ ഉൾക്കൊള്ളാനാകും. വുദുവിനും വെള്ളം കുടിക്കാനുമുള്ള സൗകര്യങ്ങൾ, ഫാനുകൾ, മാർഗനിർദേശ ബോർഡുകൾ, സൗണ്ട് സംവിധാനങ്ങൾ, നിരീക്ഷണ കാമറകൾ തുടങ്ങിയ സേവനങ്ങളോട് കൂടിയതാണിത്. ഭീമൻ കുട ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയായാൽ വടക്ക് മുറ്റത്ത് കിങ് അബ്ദുല്ല ഹറം വികസന ഭാഗത്ത് സാമാന്യം വലിപ്പമുള്ള ഏഴ് കുടകൾ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്. കവാടങ്ങൾക്ക് അഭിമുഖമായിട്ടായിരിക്കും ഇവ സ്ഥാപിക്കുക.

മത്വഫിലും തണലിടുന്ന കുട സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച് പഠനം നടന്നുവരികയാണ്. ഹറം വികസന പദ്ധതിക്ക് കീഴിലെ അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ നിർമാണ ജോലികൾ ഉടനെ ആരംഭിക്കുമെന്ന്ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഹറം വികസനം, മത്വാഫ് വികസനം, ഹജൂൻ തുരങ്കം, ബീബാനിലെ സർവീസ് സ്റ്റേഷൻ, കുദായിലെ ബസ് സ്റ്റേഷൻ എന്നിവ ഇതിലുൾപ്പെടും. പദ്ധതി പൂർത്തിയാകുന്നതോടെ മുറ്റങ്ങളിൽ നിന്ന് ഹറമിെൻറ വിവിധ നിലകളിലേക്ക് നേരിട്ട് ത്വവാഫ് ചെയ്യുന്നവർക്ക് എത്താനാകുമെന്നും പറഞ്ഞു.