LiveTV

Live

Saudi Arabia

128 ബില്യന്‍ റിയാല്‍ കുറവില്‍ സൌദിയില്‍ ബജറ്റ് പ്രഖ്യാപിക്കും

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തിക രംഗത്ത് വന്‍ മന്നേറ്റം രേഖപ്പെടുത്തുന്നതാണ് അടുത്ത വര്‍ഷ ബജറ്റ്

128 ബില്യന്‍ റിയാല്‍ കുറവില്‍ സൌദിയില്‍ ബജറ്റ് പ്രഖ്യാപിക്കും

128 ബില്യണ്‍ റിയാല്‍ കുറവില്‍ സൌദി അറേബ്യ അടുത്ത ബജറ്റ് പ്രഖ്യാപിക്കുമെന്ന് ധനകാര്യമന്ത്രി വിശദീകരിച്ചു. സാമ്പത്തിക രംഗത്തെ നേട്ടം സൂചിപ്പിക്കുന്നതാണ് പുതിയ ബജറ്റ്. നിക്ഷേപകരെ ആകര്‍ഷിക്കുന്ന പദ്ധതികളുമായി ഡിസംബറിലാണ് ബജറ്റ് പ്രഖ്യാപിക്കുക.

978 ബില്യണ്‍ റിയാല്‍ വരവും 1,106 ബില്യന്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് പുതുവര്‍ഷ ബജറ്റ്. അതേസമയം 128 ബില്യന്‍ കമ്മിയും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തിക രംഗത്ത് വന്‍ മന്നേറ്റം രേഖപ്പെടുത്തുന്നതാണ് അടുത്ത വര്‍ഷ ബജറ്റ്. നടപ്പുവര്‍ഷത്തില്‍ 195 ബില്യന്‍ റിയാല്‍ കമ്മിയുള്ളതാണ് ബജറ്റ്. അടുത്ത വര്‍ഷം 128 ബില്യനാക്കി കുറക്കാനാകുമെന്നത് പ്രധാന നേട്ടമാണ്.

രാജ്യത്തെ സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നതുമായിരിക്കും പുതിയ ബജറ്റെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, സ്വദേശികളുടെ സംരംഭങ്ങള്‍ക്ക് ഫണ്ടിങ്, അര്‍ഹരായ സ്വദേശികള്‍ക്കുള്ള ധനസഹായം, സാമൂഹിക ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കല്‍, സ്വദേശിവത്കരണത്തിന് പിന്തുണ എന്നിവ ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്ന വിഷയങ്ങളാണ്. മുഖ്യ വരുമാനം പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നാണ്. എങ്കിലും പെട്രോളിതര വരുമാനത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാനും ധനകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദി വിഷന്‍ 2030ന്‍റെ ഭാഗമായുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബജറ്റ്. സൗദി ചരിത്രത്തിലെ ഭീമന്‍ ബജറ്റിനായിരിക്കും 2019 രാഷ്ട്രം സാക്ഷ്യം വഹിക്കുക.