LiveTV

Live

Saudi Arabia

സൗദിയിൽ പാർപ്പിട വാടക കുത്തനെ കുറയുന്നു

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ടതാണ് കണക്ക്. പ്രവാസികളുടെ തിരിച്ചു പോക്കും പാര്‍പ്പിട പദ്ധതിയും വാടക കുത്തനെ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

സൗദിയിൽ പാർപ്പിട വാടക കുത്തനെ കുറയുന്നു

സൗദിയിൽ പാർപ്പിട വാടക കുത്തനെ കുറയുന്നതായി ഔദ്യോഗിക കണക്ക്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ടതാണ് കണക്ക്. പ്രവാസികളുടെ തിരിച്ചു പോക്കും പാര്‍പ്പിട പദ്ധതിയും വാടക കുത്തനെ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

ജീവിത ചെലവ് സൂചികയില്‍ പാര്‍പ്പിട വാടക വിഭാഗം സൂചിക മൂന്നര ശതമാനം കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ഏഴാം മാസമാണ് വാടക കുറയുന്നത്. റിയാദ്, ജിദ്ദ, മക്ക, മദീന, ഖസീം തുടങ്ങിയ പ്രധാന പ്രവിശ്യകളില്‍ വാടക കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല്‍പത് ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. പാർപ്പിടം, ജലം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവ അടങ്ങിയ ഗ്രൂപ്പ് ആണ് പണപ്പെരുപ്പത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. രാജ്യത്ത് പാര്‍പ്പിട വാടക കുറ‍ഞ്ഞതോടെ ജീവിത ചെലവില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളുടെ വലിയ കൊഴിഞ്ഞു പോക്കുണ്ടായി. ഒപ്പം സ്വദേശികള്‍ക്കായി സൌദി ഭരണകൂടം പാര്‍പ്പിട പദ്ധതിയും തുടങ്ങി. രണ്ടും വാടക കുറയാന്‍ കാരണമായി. അയ്യായിരം മുതല്‍ എണ്ണായിരം റിയാല്‍ വരെ ചില പ്രവിശ്യകളില്‍ വാടക കുറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ തിരിച്ചടി നിര്‍മാണ രംഗത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.