LiveTV

Live

Saudi Arabia

ഉംറ തീര്‍ത്ഥാകരെ കാത്ത് ജിദ്ദ എയര്‍പോര്‍ട്ട്; എയര്‍പോര്‍ട്ടില്‍ വിവിധ സൗകര്യങ്ങള്‍

85 ലക്ഷം തീര്‍ത്ഥാടകരെത്തും

ഉംറ തീര്‍ത്ഥാകരെ കാത്ത് ജിദ്ദ എയര്‍പോര്‍ട്ട്; എയര്‍പോര്‍ട്ടില്‍ വിവിധ സൗകര്യങ്ങള്‍

ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാനായുള്ള പദ്ധതികള്‍ക്ക് ജിദ്ദ വിമാനത്താവളം അംഗീകാരം നല്കി. ഹജ്ജ് തീര്‍ഥാടകര്‍ മടങ്ങിയാലുടന്‍ ഹജ്ജ് ടെര്‍മിനല്‍ ഉംറക്കാര്‍ക്കായി തുറന്നു കൊടുക്കും. 85 ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ എത്തുക.

മുഹറം 15നാണ് ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര അവസാനിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മുഹറം 1 മുതല്‍ തന്നെ ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങി. കാല്‍ലക്ഷത്തിലേറെ ഉംറ വിസകള്‍ ഇതിനോടകം അനുവദിച്ചു. ആകെ 85 ലക്ഷം ഉംറ തീര്‍ത്ഥാടകരാണ് ഈ വര്‍ഷം എത്തുക. ഭൂരിഭാഗം പേരും വിമാനത്താവളം വഴിയെത്തും. ഇവരെ സ്വീകരിക്കുന്നതിനും വിവിധ സേവനങ്ങള്‍ നല്കുന്നതിനും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനതാവളത്തിന് അംഗീകാരം നല്കി കഴിഞ്ഞു. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി. ഹജ്ജ് തീര്‍ഥാടകര്‍ മടങ്ങിയാലുടന്‍ ഹജ്ജ് ടെര്‍മിനല്‍ ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കും. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമാണ് ഇത്തവണ സൌകര്യങ്ങള്‍. എയര്‍പ്പോര്‍ട്ടില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസവും സുരക്ഷിതത്ത്വവും ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സേവനങ്ങളെയെല്ലാം വ്യോമയാന വകുപ്പ് നിരീക്ഷിക്കും. തീര്‍ത്ഥാടകരെ സേവിക്കുന്നതിനായുള്ള ഒരുക്കങ്ങളില്‍ ഏറ്റവും വലുതും ആദ്യത്തേതുമാണ് ജിദ്ദ വിമാനതാവളം. രാജ്യത്തെ 40 ശതമാനം യാത്രക്കാരും ഇത് വഴിയാണ് യാത്രചെയ്യുന്നത്.