LiveTV

Live

Saudi Arabia

‘സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം’  പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സൗദി

‘സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം’  പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സൗദി

സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം എന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സൗദി. ഊര്‍ജ്ജ, മിനറല്‍ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിയന്നയില്‍ നടക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന സൗദി സംഘത്തിന് ഊര്‍ജ്ജ മന്ത്രിയാണ് നേതൃത്വം നല്‍കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് സൗദി ആണവപദ്ധതി ആരംഭിക്കുന്നത്. സമാധാനം, സുരക്ഷ, സങ്കേതികവിദ്യ, ശാസ്ത്രസജ്ജീകരണം തുടങ്ങി ആണവ പദ്ധതിക്ക് മുന്നോടിയായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സൗദി പാലിച്ചിട്ടുണ്ട്. സൗദിയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങളെ അവലംബിക്കുന്നത് കുറക്കാനാണ് ആണവോര്‍ജ്ജ പദ്ധതിയിലൂടെ സൗദി ഉദ്ദേശിക്കുന്നത്. സൗദിയുടെ വൈദ്യുതി ഉപയോഗം വളരെ കൂടിയതാണെന്നും മന്ത്രി പറഞ്ഞു. സൗദി വിഷന്‍ 2030ന്‍െറ ഭാഗം കൂടിയാണ് ഊര്‍ജ്ജ ആവശ്യത്തിന് ആണവപദ്ധതി എന്നും മന്ത്രി തന്‍െറ പ്രസംഗത്തില്‍ പറഞ്ഞു.