LiveTV

Live

Saudi Arabia

മക്കയില്‍ നിന്നും അവസാന ഹാജിയും മടങ്ങി; 26നകം മുഴുവന്‍ പേരും മടങ്ങും

മക്കയില്‍ നിന്നും അവസാന ഹാജിയും മടങ്ങി; 26നകം മുഴുവന്‍ പേരും മടങ്ങും

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി അവസാന ഹാജിയും മക്കയില്‍ നിന്ന് മടങ്ങി. മദീനയില്‍ നിന്നുള്ള ഹാജിമാര്‍ ഈ മാസം ഇരുപത്തി ആറിന് മടങ്ങും. രോഗാവസ്ഥയിലുള്ള ഹാജിമാര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇന്ന് അവശേഷിച്ചിരുന്നത് 447 ഹാജിമാര്‍. അവരിന്ന് മദീനയിലേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ടു.

ഇതോടെ മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരും മക്കയോട് വിടപറഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 26 ഹാജിമാര്‍ മക്കയിലെ വിവിധ ആശുപത്രികളിലുണ്ട്. ഒന്നേ കാല്‍ ലക്ഷത്തിലേറെ ഹാജിമാരാണ് കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ഹജ്ജിനെത്തിയത്. ഇവരില്‍ എണ്‍പത്തി ഒമ്പതിനായിരത്തോളം പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. നാല്‍പതിനായിരത്തോളം ഹാജിമാര്‍ മദീന സന്ദര്‍ശനത്തിലാണ്. ഇവരെല്ലാവരും ഈ മാസം ഇരുപത്തി ആറിനകം മടങ്ങും. മലയാളി ഹാജിമാരുടെ മടക്ക യാത്ര മദീന വഴി തുടരുകയാണ്.