LiveTV

Live

Saudi Arabia

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി; തീരുമാനം ഉടനെന്ന് സൌദി

നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് നേരത്തെ സൗദി ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ധനകാര്യ മന്ത്രാലയത്തിന്റെ മാത്രം നിലപാടാണെന്നാണ് ശൂറയുടെ പക്ഷം

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി; തീരുമാനം ഉടനെന്ന് സൌദി

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യ്ത് തീരുമാനമെടുക്കുമെന്ന് സൌദി ശൂറ കൌണ്‍സില്‍. കൂടുതല്‍ പ്രാധാന്യമുള്ള വിഷങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല.

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന വിഷയം കഴിഞ്ഞ ബുധനാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ വന്ന അന്വേഷണത്തിന് മറുപടി പറയവെയാണ് ശൂറ കൌണ്‍സില്‍ വക്താവ് ഇക്കാര്യം വിശീദീകരിച്ചത്.

ശൂറ കൗണ്‍സില്‍ ചര്‍ച്ചക്ക് എടുക്കുന്ന വിഷയം യോഗ അജണ്ടയില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ വിഷയത്തിന്‍െറ ഗൗരവത്തിനും പ്രാധാന്യത്തിനുമനുസരിച്ച് അവസാന സമയം മാറ്റത്തിരുത്തലുകളും വരുത്താറുണ്ട്. അതിനാലാണ് കഴിഞ്ഞ ബുധനാഴ്ച ശൂറ ടാക്സ് വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്. അതിന് ഈ ചര്‍ച്ചയില്‍ നിന്ന് ശൂറ പിന്മാറി എന്നര്‍ഥമില്ലെന്ന് ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അബ്ദുല്ല അല്‍മുഹന്ന പറഞ്ഞു.

നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് നേരത്തെ സൗദി ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ധനകാര്യ മന്ത്രാലയത്തിന്റെ മാത്രം നിലപാടാണെന്നാണ് ശൂറയുടെ പക്ഷം.