LiveTV

Live

Saudi Arabia

‘മരങ്ങള്‍ നടൂ സന്തോഷികൂ’; വനവല്‍ക്കരണ പദ്ധതിയുമായി സൌദി

കാമ്പയിന്‍ കാലയളവില്‍ 50,000 മരങ്ങള്‍ നടാനാണ് പദ്ധതി. ഇതിനകം നാലായിരത്തോളം ഫലവൃക്ഷ തൈകള്‍ വിവിധ ഇടങ്ങളിലായി നട്ടുപിടിപ്പിച്ചു

‘മരങ്ങള്‍ നടൂ സന്തോഷികൂ’;  വനവല്‍ക്കരണ പദ്ധതിയുമായി സൌദി

സൗദി കിഴക്കന്‍ പ്രവിശ്യ നഗരസഭയുടെ നേതൃത്വത്തില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ കാമ്പയിന്‍ തുടങ്ങി. 'മരങ്ങള്‍ നടൂ സന്തോഷികൂ' എന്ന പേരിലാണ് കാമ്പയിന്‍. ഇതിനകം നാലായിരത്തോളം ഫലവൃക്ഷ തൈകള്‍ വിവിധ ഇടങ്ങളിലായി നട്ടുപിടിപ്പിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, അല്ഖോബാര്‍, ദഹറാന്‍ തുടങ്ങിയ സിറ്റികള്‍ കേന്ദ്രീകരിച്ചാണ് കാമ്പയിന്‍. പ്രവിശ്യ മുനിസിപ്പാലിറ്റിയാണ് കാമ്പയിന്‍ തുടക്കം കുറിച്ചത്. പ്രവിശ്യ വനവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പദ്ധതി. പാര്‍ക്കുകള്‍, പാതയോരങ്ങള്‍, പള്ളിമുറ്റം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രികരിച്ചാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്.

കാമ്പയിന്‍ കാലയളവില്‍ 50,000 മരങ്ങള്‍ നടാനാണ് പദ്ധതി. മൂന്ന് ദിവസത്തിനിടെ നാലായിരത്തോളം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. മൂന്ന്‍ പട്ടണങ്ങളിലെ ഇരുപത് ഇടങ്ങളില്‍ ആണ് ഇതിനകം പദ്ധതി നടപ്പിലാക്കിയത്. ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിന്‍റെ ഭാഗമായി. വരും ദിവസങ്ങളില്‍ സ്കൂളുകള്‍ കോളേജുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചു പദ്ധതി വിപുലപ്പെടുത്തും.

പുതു തല മുറയില്‍ പാരിസ്ഥിതി അവഭോധം വളര്‍ത്തുക. വനവല്‍ക്കരണ സംസ്കാരം വളര്‍ത്തുക. നഗര ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക തുടങ്ങിയവ പദ്ധതിയിലൂടെ ലക്ഷ്യം വൈക്കുന്നു.