LiveTV

Live

Saudi Arabia

ഹജ്ജ്; ഇതുവരെ മക്കയിലും മദീനയിലുമായി മരണപ്പെട്ടത് 170 ഇന്ത്യക്കാര്‍

മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ സജീവം. മലയാളികളാണ് ഇവരില്‍ ഭൂരിഭാഗവും

ഹജ്ജ്; ഇതുവരെ മക്കയിലും മദീനയിലുമായി മരണപ്പെട്ടത് 170 ഇന്ത്യക്കാര്‍

ഹജ്ജിനെത്തി ഇതുവരെ മക്കയിലും മദീനയിലുമായി മരണപ്പെട്ടത് 170 ഇന്ത്യക്കാര്‍. ഇവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ പ്രത്യേക മലയാളി സന്നദ്ധ പ്രവര്‍ത്തകരുണ്ട്. ലാഭേഛയില്ലാത്ത ഇവരുടെ സേവനത്തെ ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ച് അംഗീകാര പത്രിക കൈമാറി.

ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇതില്‍ ആരോഗ്യ പ്രയാസങ്ങളാലും മറ്റും മരണപ്പെട്ടത് 170 പേര്‍. 31 മലയാളി തീര്‍ഥകരും ഇതിലുണ്ട്. ഇവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്നവരുണ്ട്. മലയാളികളാണ് ഇവരില്‍ ഭൂരിഭാഗവും. കൂട്ടിനില്ലാത്തവരുടെ അത്താണിയാണിവര്‍.

ഇവരുടെ സേവന മികവിനെ പത്രിക നല്‍കി ആദരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ഇന്ത്യന്‍ ഹജ്ജ് മിഷനും ഇവരോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള അവസാന ഹാജിയും ഹജ്ജ് പൂര്‍ത്തിയാക്കി നാളെ മക്കയോട് വിടപറയും. ജീവിതം മക്കയില്‍ വെച്ച് ദൈവത്തിന് തിരിച്ചു കൊടുത്തവരുടെയും കുടുംബത്തിന്റേയും പ്രാര്‍ഥനയാണ് ഇവര്‍ക്ക് ബാക്കി.