LiveTV

Live

Saudi Arabia

സൗദി രാജകുമാരിയുടെ ആഭരണം മോഷണം പോയി; പൊലീസ് അന്വേഷണം ഊര്‍ജിതം

സൗദി രാജകുമാരിയുടെ ആഭരണം മോഷണം പോയി; പൊലീസ് അന്വേഷണം ഊര്‍ജിതം

സൗദി രാജകുമാരിയുടെ മുപ്പത്തി അ‍ഞ്ച് ലക്ഷം റിയാല്‍ വില വരുന്ന ആഭരണം മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു മോഷണം.

സൗദി രാജകുടുംബത്തിലെ രാജകുമാരിയുടെ ആഭരണങ്ങളാണ് മോഷണം പോയത്. സ്പെയിനില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. 35 ലക്ഷം റിയാല്‍ വിലയുള്ളതാണ് ആഭരണങ്ങള്‍. റൂമില്‍‌ വിരലടയാളങ്ങളൊന്നും പതിഞ്ഞിരുന്നില്ല. വാതിലോ ജനലോ തകര്‍ത്തിട്ടുമില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹോട്ടല്‍ പരിസരത്ത് പൊലീസ് തന്പടിക്കുന്നുണ്ട്. സമാനമായ മോഷണം ഈ മാസമാദ്യം മറ്റൊരു ഹോട്ടലില്‍ നടന്നിരുന്നു. ഈ സംഭവത്തിലും പ്രതികളെ പിടികൂടാനായിട്ടില്ല.