LiveTV

Live

Saudi Arabia

പരിഷ്കരിച്ച ട്രാഫിക് നിയമാവലി സൗദിയില്‍ പ്രസിദ്ധീകരിച്ചു

വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് എറിയല്‍, ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയില്‍ പതുക്കെ വാഹനം ഓടിക്കൽ, കാലവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച വാഹനം ഓടിക്കൽ എന്നിവ പിഴയുള്ള കുറ്റങ്ങളാണ്

പരിഷ്കരിച്ച ട്രാഫിക് നിയമാവലി സൗദിയില്‍ പ്രസിദ്ധീകരിച്ചു

പരിഷ്കരിച്ച ട്രാഫിക് നിയമാവലി സൗദിയില്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാറിന്‍െറ ഒൗദ്യോഗിക ബുള്ളറ്റിനായ ഉമ്മുല്‍ ഖുറാ പത്രത്തിലൂടെയാണ് പരിഷ്കരണങ്ങള്‍ പുറത്തുവിട്ടത്. ട്രാഫിക് നിയമലംഘന പിഴ പലതും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് എറിയല്‍, ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയില്‍ പതുക്കെ വാഹനം ഓടിക്കൽ, കാലവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച വാഹനം ഓടിക്കൽ എന്നിവ പിഴയുള്ള കുറ്റങ്ങളാണ്. ഇവക്ക് 300 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. ഡ്രൈവിങ് പരിശീലനം, പുതിയ ഡ്രൈവിങ് ലൈസന്‍സ്, അപകടം എന്നിവയിലെ നടപടികളും പരിഷ്കരിച്ച ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമലംഘനങ്ങളുടെ പട്ടിക വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. 100 മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കുന്നവയാണ് ആദ്യ ഗണത്തിലുള്ളത്. വാഹനം ഇന്‍ഷൂര്‍ ചെയ്യാതിരിക്കല്‍, നിര്‍ത്താന്‍ അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തല്‍ തുടങ്ങി ഏഴ് നിയമലംഘനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 150 മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുന്നതാണ് രണ്ടാമത്തേത്. ഇതില്‍ 15 നിയമലംഘനങ്ങള്‍ ഉള്‍പ്പെടുന്നു. 300 മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുന്നതാണ് അടുത്തത്. 12 നിയമലംഘനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കൂടാതെ 500 മുതല്‍ 900 വരെയുള്ളത്, 1000, 2000, 3000, 6000 എന്നിങ്ങിനെ പോകുന്നു ഗുരുതര കുറ്റങ്ങള്‍ക്കുള്ള ശിക്ഷ. 5000 മുതല്‍ 10,000 റിയാല്‍ വരെ എന്നിങ്ങിനെ കൂടുതല്‍ കടുത്ത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയും പരിഷ്കരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നു.