LiveTV

Live

Saudi Arabia

ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന് 

സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21ന് ബലി പെരുന്നാള്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന് 

സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21ന് ബലി പെരുന്നാള്‍. മാസപ്പിറവി കണ്ടതോടെ ഈ മാസം 20നാണ് അറഫാ സംഗമം. ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ ഇതോടെ ചടുലമായി. ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദിയുടെ വിവധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടത്. ഇതോടെ ഇന്നലെ ദുല്‍ഖഅദ് പൂര്‍‌ത്തിയാക്കി ഇന്ന് ദുല്‍ഹജ്ജ് മാസം പിറന്നു.

ദുല്‍ ഹജ്ജ് എട്ടിന് അഥവാ ഈ മാസം 20നാണ് ഹജ്ജിന് തുടക്കം. അറഫാ സംഗമത്തോടെയാണ് ഹജ്ജിന് തുടക്കമാവുക. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ അറഫാ ദിനത്തില്‍ ഒത്തുകൂടുന്ന ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്നേ ദിനം വ്രതമനുഷ്ഠിക്കും. ബലി പെരുന്നാള്‍ അറഫാ ദിനത്തിന് തൊട്ടടുത്ത ദിനം ആഗസ്റ്റ് 21നാണ്. മാസപ്പിറവി കണ്ടതോടെ പൂര്‍ണ ഹജ്ജ് തിരക്കിലാണ് ഹജ്ജ് നഗരി.