LiveTV

Live

Saudi Arabia

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വേനല്‍ക്കാല ഉത്സവത്തിന് തുടക്കം

പരമ്പരാഗത സംഗീത ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, തുടങ്ങി അറബ് പരമ്പരാഗത ജീവിതരീതിയെ ഓര്‍മ്മപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വേനല്‍ക്കാല ഉത്സവത്തിന് തുടക്കം

സൗദി കിഴക്കന്‍ പ്രവിശ്യയിലെ മുപ്പത്തി ഒന്‍പതാമത് വേനല്‍കാല ഉല്‍സവത്തിന് തുടക്കമായി. ദമ്മാം കോര്‍ണീഷില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പരിപാടികള്‍ നടന്നുവരുന്നത്. ദിവസവും ആയിരക്കണക്കിനു സന്ദര്‍ശകരാണ് മേളയില്‍ എത്തുന്നത്.

കിഴക്കന്‍ പ്രവിശ്യാ നഗരസഭയും ടൂറിസം വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന അന്‍പത് വിനോദ പരിപാടികളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

3 ഡി മികവോടെ സജീകരിച്ച തീയറ്റര്‍, രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന കാലാവിഷ്‌കാരങ്ങള്‍ എന്നിവ മേളയുടെ പ്രത്യേകതയാണ്. പരമ്പരാഗത സംഗീത ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, തുടങ്ങി അറബ് പരമ്പരാഗത ജീവിതരീതിയെ ഓര്‍മ്മപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

മേള സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിനേന സമ്മാനങ്ങളും നല്‍കി വരുന്നുണ്ട്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മേള ആഗസ്റ്റ് 5ന് സമാപിക്കും.