LiveTV

Live

Saudi Arabia

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേഷ്ടാവായി ക്ലോസ് കീന്‍ഫെല്‍ഡ്

സൌദിയിലെ വന്‍കിട പദ്ധതി നിയോമിന്റെ സി.ഇ.ഒ ആണ് ക്ലോസ് കീന്‍ഫെല്‍ഡ്. ഇതോടെ പദ്ധതിക്ക് പുതിയ സി.ഇ.ഒയെ പ്രഖ്യാപിച്ചു.

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേഷ്ടാവായി ക്ലോസ് കീന്‍ഫെല്‍ഡ്

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേഷ്ടാവായി ക്ലോസ് ക്ലീന്‍ഫെല്‍ഡിനെ നിയമിച്ചു. സൌദിയിലെ വന്‍കിട പദ്ധതി നിയോമിന്റെ സി.ഇ.ഒ ആണ് ക്ലോസ് കീന്‍ഫെല്‍ഡ്. ഇതോടെ പദ്ധതിക്ക് പുതിയ സി.ഇ.ഒയെ പ്രഖ്യാപിച്ചു.

അമേരിക്കന്‍ ഇന്റസ്ട്രിയല്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും സി.ഇ.ഒയുമായിരുന്നു ക്ലോസ്. സൌദിയിലെ വന്‍കിട പദ്ധതി നിയോമിന്റെ ആദ്യ സി.ഇ.ഒ. സൌദിയുടെ സാമ്പത്തിക സാങ്കേതിക വ്യാപാര മേഖലയില്‍ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ഭരണകൂടം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ആഗസ്റ്റ് 1 മുതല്‍ പുതിയ ചുമതലയേല്‍ക്കും ഇദ്ദേഹം. ഇതോടെ നിയോമിന്റെ പുതിയ സി.ഇ.ഒ ആയി നദ്മി അല്‍‌ നസ്ര്‍ ആഗസ്റ്റ് ഒന്നിന് തന്നെ ചുമതലയേല്‍ക്കും.

കിങ് അബ്ദുള്ള ശാസ്ത്ര സാങ്കേതി കസര്‍വകലാശാല ഇടക്കാല പ്രസിഡന്റായിരുന്നു നദ്മി. നിയോം പദ്ധതി ആലോചനക്ക് പിന്നിലും ഇദ്ദേഹമുണ്ടായിരുന്നു. അരാംകോയില്‍ മുപ്പത് വര്‍ഷത്തെ സേവന പരിചയവുമുണ്ട് ഇദ്ദേഹത്തിന്. ചെങ്കടല്‍ തീരത്തെ ലോകോത്തര പദ്ധതി നിയോം കഴിഞ്ഞ ഒക്ടോബറിലാണ് സൌദിയില്‍ പ്രഖ്യാപിച്ചത്. ക്ലോസിന്റെ സേവനവും പദ്ധതിയില്‍ തുടരും.