Top

സല്‍മാന്‍ഖാന്‍ ചിത്രം 'രാധെ' മെയ് 13ന് തിയേറ്ററുകളിൽ

കാത്തിരിപ്പുകള്‍ക്ക് അന്ത്യംകുറിച്ച് സല്‍മാന്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്

MediaOne Logo

  • Updated:

    2021-03-15 05:34:57.0

Published:

15 March 2021 5:34 AM GMT

സല്‍മാന്‍ഖാന്‍ ചിത്രം രാധെ മെയ് 13ന് തിയേറ്ററുകളിൽ
X

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സല്‍മാന്‍ഖാന്‍ ചിത്രം രാധെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 13നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കാത്തിരിപ്പുകള്‍ക്ക് അന്ത്യംകുറിച്ച് സല്‍മാന്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.

രാധെയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത സല്‍മാന്‍ഖാന്‍, ചിത്രം ഈദിന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച പോസ്റ്ററിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.

ജാക്കി ഷെറഫ്, ദിശ പടാനി, രണ്‍ദീപ് ഹൂഡ എന്നിര്‍ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. സല്‍മാന്‍ ഖാന്‍, സഹൈല്‍ഖാന്‍, അതുല്‍ അഗ്നിഹഹോത്രി എന്നിവരുടെ സംയുക്ത സംരംഭമായി സല്‍മാന്‍ഖാന്‍ ഫിലിംസും, സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സും, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൊറിയന്‍ ചിത്രമായ ദ ഔട്ട്‌ലോസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് രാധെ.

TAGS :
Next Story