Top

കുവൈത്ത് കേരളം മുസ്‍ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ അന്തരിച്ചു

കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്നു

MediaOne Logo

  • Updated:

    2021-03-08 03:00:43.0

Published:

8 March 2021 3:00 AM GMT

കുവൈത്ത് കേരളം മുസ്‍ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ അന്തരിച്ചു
X

കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കുവൈത്ത് കേരളം മുസ്‌ലിം അസോസിയേഷൻ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു. കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ മാസം 14 ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഗീർ തൃക്കരിപ്പൂരിനെ മിഷ്‌രിഫ് കോവിഡ് സെന്‍ററിലേക്കും പിന്നീട് ജാബർ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രണ്ടു ദിവസമായി വെന്‍റിലേറ്ററിലായിരുന്നു.

ഇദ്ദേഹത്തിന്‍റെ ഭാര്യ സൗദ കഴിഞ്ഞ 24 ന് കുവൈത്ത്‌ അദാന്‍ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കബറടക്കം കോവിഡ് പ്രോട്ടോകാൾ പ്രകാരം കുവൈത്തിൽ നടക്കും. ഡോ. സുആദ്, സമ. എന്നിവരാണ് മക്കൾ. സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്നു കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ സഗീർ.

കുവൈത്തിലെ പ്രധാന പ്രവാസി കൂട്ടായ്മയായ കെകെഎംഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ രക്ഷാധികാരിയുമായിരുന്നു. നിര്യാണത്തിൽ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story