പാർട്ടിയിൽ ചേർന്ന ഐഎൻഎൽ നേതാവിനെ മുസ്ലിംലീഗുകാരനാക്കി ബിജെപി
ഐഎൻഎൽ ജില്ലാ ട്രഷററായ സാധു റസാഖ് ആണ് ബിജെപിയിലെത്തിയത്

മലപ്പുറം: പാർട്ടിയിൽ ചേർന്ന ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) നേതാവിനെ മുസ്ലിംലീഗുകാരനാക്കി ബിജെപി. മലപ്പുറം നഗരസഭ മുൻ ചെയർമാൻ സാധു റസാഖിന്റെ പാർട്ടി പ്രവേശമാണ് ബിജെപി ലീഗുകാരനെന്ന രീതിയിൽ ആഘോഷിച്ചത്. ഐഎൻഎൽ ജില്ലാ ട്രഷററായ സാധു റസാഖ് ദിവസങ്ങൾക്കു മുമ്പാണ് പാർട്ടി വിട്ടത്.
മുസ്ലിംലീഗ് നേതാവ് ബിജെപിയിൽ എന്ന തലക്കെട്ടോടെയാണ് ചിത്രവും വാർത്തയും ബിജെപി ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവച്ചത്. കെ സുരേന്ദ്രനൊപ്പം പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതാണ് ചിത്രം.
എന്നാൽ ഇടതു നേതാവും മലപ്പുറം നഗരസഭാ ചെയർമാനുമായിരുന്ന സാധു റസാഖ് ബിജെപിയിൽ ചേർന്നു എന്നാണ് പാർട്ടി മുഖപത്രമായ ജന്മഭൂമി പറയുന്നത്. ഐഎൻഎൽ ജില്ലാ ട്രഷറർ സ്ഥാനം രാജിവച്ചാണ് ബിജെപിയിൽ ചേരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
എല്‍ഡിഎഫ് സ്വതന്ത്രനായാണ് സാധു റസാഖ് മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മുസ്ലിംലീഗിലെത്തി. നഗരസഭാ ചെയര്‍മാനായി. ലീഗ് വിട്ട ശേഷം പിന്നീട് സിഎംപിയിലെത്തി. അതിനു ശേഷമാണ് ഐഎന്എല്ലിലെത്തിയത്. രണ്ടര വര്‍ഷമായി സാധു റസാഖിന് പാര്‍ട്ടിയുമായി ബന്ധമില്ല എ്ന്നാണ് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിപി അന്‍വര്‍ സാദത്ത് പറയുന്നത്.
Adjust Story Font
16