വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍
റോഡരികിൽ നിർത്തിയിട്ട കാറിൽ മാരകായുധങ്ങൾ സജ്ജമാക്കിയിരുന്നുവെന്നും പൊലീസ് എഫ്ഐആറിലുണ്ട്.

ആലപ്പുഴ വയലാറിലെ ആര്‍എസ്എസ് പ്രവർത്തകന്റെ കൊലപാതകം അസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. കൊലപാതകത്തിനായി പ്രതികൾ ഗൂഢാലോചന നടത്തി. തലയ്ക്ക് കൊടുവാൾ കൊണ്ടുവെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. റോഡരികിൽ നിർത്തിയിട്ട കാറിൽ മാരകായുധങ്ങൾ സജ്ജമാക്കിയിരുന്നുവെന്നും പൊലീസ് എഫ്ഐആറിലുണ്ട്. എഫ്ഐആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ഒന്നാം പ്രതി ഹര്‍ഷാദും രണ്ടാം പ്രതി അഷ്കറുമാണ് ആയുധങ്ങള്‍ കൈമാറിയതെന്ന് എഫ്ഐആര്‍ പറയുന്നു. കേസില്‍ ആകെ 25 പ്രതികളാണുള്ളത്. 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സുനീർ, അബ്ദുല്‍ ഖാദർ, യാസിർ, മുഹമ്മദ് അനസ്, റിയാസ്, നിഷാദ്, ഷാജുദ്ദീൻ, അൻസിൽ എന്നിവർ അറസ്റ്റിലായി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഘര്‍ഷത്തില്‍ നാല് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങൾ സംഘർഷമുണ്ടായ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. ഫോറൻസികും ഫിംഗർപ്രിന്റ് യൂണിറ്റും തെളിവുകൾ ശേഖരിച്ചു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ.
Adjust Story Font
16