Top

'ധര്‍മജന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നു'; രമേഷ് പിഷാരടി

ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തിന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നതായും പിഷാരടി

MediaOne Logo

  • Updated:

    2021-03-07 03:55:00.0

Published:

7 March 2021 3:55 AM GMT

ധര്‍മജന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നു; രമേഷ് പിഷാരടി
X

ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സാധ്യതയുള്ള നടന്‍ ധര്‍മജന് വിജയാശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടി. ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തിന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നതായും പിഷാരടി പറഞ്ഞു. എന്‍.സി.പി പോഷകസംഘടനയായ കലാ സംസ്കൃതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണവേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചത്.

അതെ സമയം ധ​ർ​മ​ജ​നെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരില്‍ കെ.പി.സി.സിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും അയച്ച കത്ത് വ്യാജമാണെന്ന് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

ധ​ർ​മ​ജ​ൻ ന​ല്ലൊ​രു ക​ലാ​കാ​ര​നാ​ണ്, അ​യാ​ൾ സ്ഥാ​നാ​ർ​ഥി​യാ​യി വന്നാല്‍ എ​തി​ർ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. കെ.​പി.​സി.​സി ജയസാധ്യതയുള്ള സ്ഥാ​നാ​ർ​ഥി​യെ മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. അ​ത് ആ​രാ​യാ​ലും അ​വ​രു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി മ​ണ്ഡ​ലം കോണ്‍ഗ്രസ് ക​മ്മി​റ്റി പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും ധ​ർ​മ​ജ​ൻ ബാ​ലു​ശ്ശേ​രി​യി​ൽ മല്‍സരിക്കുന്നതിനെതിരെ ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മണ്ഡലം പ്ര​സി​ഡന്‍റ്​ വി.​സി. വി​ജ​യ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു.

ധ​ർ​മ​ജ​നെ ബാ​ലു​ശ്ശേ​രി​യി​ൽ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് യു.​ഡി.​എ​ഫ് നിയോജക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീരുമാനമെടുത്തിട്ടില്ലെന്നും ത​ന്‍റെ ഒ​പ്പി​ട്ട പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും മു​സ്​​ലിം ലീ​ഗ് നേതാവും യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റു​മാ​യ നി​സാ​ർ ചേലേരിയും കഴിഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

TAGS :

Next Story