Top

ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ചയാളാണ് കെ സുധാകരന്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍

വർകിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ

MediaOne Logo

  • Published:

    17 March 2021 1:33 PM GMT

  • Updated:

    2021-03-17 13:33:58.0

ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ചയാളാണ് കെ സുധാകരന്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍
X

കെ സുധാകരന്‍ കെ.പി.സി.സി വർകിംഗ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍. വർകിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ മീഡിയവണിനോട് പറഞ്ഞു.

കോൺ​ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക പാർട്ടിയുടെ വിജയ സാധ്യതക്ക് മങ്ങലേൽപ്പിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞത്. അത്തരമൊരു വാദമുള്ള ആൾ വർക്കിങ് പ്രസിഡന്റായി ഇരിക്കാൻ യോ​ഗ്യനല്ല. കോൺ​ഗ്രസ് വിടാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടങ്കിൽ പിന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് താൻ യാതൊരു വിലയും നൽകുന്നില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

കോൺ​ഗ്രസിൽ ​ഗ്രൂപ് വികാരം ആളിക്കത്തിച്ച വ്യക്തിയാണ് കെ സുധാകരൻ. സുധാകരന് സ്വാധീനമുള്ള കാലത്ത്, അദ്ദേഹത്തിന് സ്വാധീനമുള്ളവരെ മാത്രമേ സ്ഥാനാർഥികളാക്കിയിരുന്നുള്ളു എന്നും രാജ് മോഹൻ ഉണ്ണിത്താൻ മീഡിയവണിനോട് പറഞ്ഞു.

TAGS :
Next Story