Top

സഞ്ജുവിനെ കേന്ദ്രീകരിച്ച് ടീം നിര്‍മ്മിക്കാനാണ് ശ്രമം - രാജസ്ഥാന്‍ റോയല്‍സ് സിഇഒ

നയിക്കാനുള്ള കഴിവ് ജന്മസിദ്ധമായി സഞ്ജുവിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ വഴികള്‍ സഞ്ജുവിന് നന്നായി അറിയാം

MediaOne Logo

  • Updated:

    2021-02-26 09:48:16.0

Published:

26 Feb 2021 9:48 AM GMT

സഞ്ജുവിനെ കേന്ദ്രീകരിച്ച് ടീം നിര്‍മ്മിക്കാനാണ് ശ്രമം - രാജസ്ഥാന്‍ റോയല്‍സ് സിഇഒ
X

സഞ്ജു സാംസണിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുത്താനാണ് ശ്രമിക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് സിഒഒ ജേക്ക് ലഷ്. ക്രിസ് മോറിസ് എന്നും രാജസ്ഥാന്‍റെ റഡാറിലുണ്ടായിരുന്ന താരമാണ്. മോറിസിന് വേണ്ടി മറ്റ് ടീമുകളില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടായി. പഞ്ചാബ് കിങ്‌സ് മോറിസിന് വേണ്ടിയുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയത് ഭാഗ്യമായി. ദേശിയ മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു‍.

സഞ്ജുവിനെ നായകനായി തെരഞ്ഞെടുക്കുന്നതിനെ ഏവരും പിന്തുണച്ചു. നയിക്കാനുള്ള കഴിവ് ജന്മസിദ്ധമായി സഞ്ജുവിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ വഴികള്‍ സഞ്ജുവിന് നന്നായി അറിയാം. സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ഞങ്ങള്‍ ടീം കെട്ടിപ്പടുക്കാന്‍ നോക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16.25 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് റിലീസ് ചെയ്തതിന് പിന്നാലെയാണ് സഞ്ജു സാംസണെ രാജസ്ഥാന്‍ നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ സ്മിത്ത് നയിച്ച ടീം നിരാശരായിരുന്നു‍.

TAGS :

Next Story