''പ്രധാനമന്ത്രി പൂര്‍ണമായും ഉപയോഗശൂന്യമെന്ന് പറയാനാകില്ല, കാരണം...''
അതിര്‍ത്തിയില്‍ ഇന്ത്യക്ക് നഷ്ടമായ ഭാഗങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തിരിച്ചു കിട്ടാന്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയെ കൊണ്ട് രാജ്യത്തിന് പ്രയോജനമില്ലെന്ന് പറയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് പ്രധാനമന്ത്രിയെ കൊണ്ട് ഉപയോഗമുള്ളവരുണ്ടെന്നും, എന്നാല്‍ അതില്‍ എല്ലാ തരം ജനങ്ങളും ഉള്‍പ്പെടുന്നില്ലെന്നും രാഹുല്‍ തമിഴ്നാടില്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ കൊണ്ട് പ്രയോജനം വല്ലതുമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ആര്‍ക്കെല്ലാമാണ് പ്രധാനമന്ത്രിയെ കൊണ്ട് പ്രയോജനമുള്ളതെന്നാണ് നമ്മള് ചോദിക്കേണ്ടത്. 'ഹം ദോ ഹമാരേ ദോ' (നാം രണ്ട്, നമ്മുടെ രണ്ട്) എന്നാണ് മോദി - ഷാമാരുടെ ആപ്തവാക്യം. അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നവരുടെ സമ്പാദ്യം കുതിച്ചുയരുമ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ചൈനയുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഭയമാണുള്ളത്. ഘട്ടം ഘട്ടമായി ചൈന അതിര്‍ത്തി കയ്യേറുകയാണ് ഉണ്ടായത്. ഞാന്‍ തറപ്പിച്ച് പറയുന്നു, അതിര്‍ത്തിയില്‍ ഇന്ത്യക്ക് നഷ്ടമായ ഭാഗങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തിരിച്ചു കിട്ടാന്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പല നയതന്ത്ര മേഖലകളും ചൈനയുടെ കയ്യിലാണ്. ആദ്യം ദോഖ്ലാമില്‍ കടന്ന ചൈന, ഇന്ത്യയുടെ പ്രതികരണം എവ്വധമായിരിക്കുമെന്നറിയാന് കാത്തുനിന്നു. പ്രതികരണമൊന്നും ഇല്ലാ എന്ന് മനസ്സിലാക്കിയത് മുതലാണ് ലഡാക്കിലും അരുണാചലിലുമെല്ലാം കടന്നു കയറ്റം ഉണ്ടായതെന്നും രാഹുലിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാം പരിഹരിച്ചു എന്ന തരത്തില്‍ പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും രാജ്യത്തിന് ഭൂമി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
Adjust Story Font
16