Top

ഖത്തറില്‍ ജനസംഖ്യ കുറയുന്നു

ഒരു വര്‍ഷത്തിനിടെ ഒന്നര ലക്ഷം പേരുടെ കുറവാണ് ജനസംഖ്യയിലുണ്ടായത്

MediaOne Logo

  • Updated:

    2021-03-03 02:07:15.0

Published:

3 March 2021 2:07 AM GMT

ഖത്തറില്‍ ജനസംഖ്യ കുറയുന്നു
X

ഖത്തറില്‍ ജനസംഖ്യ കുറയുന്നു. ഒരു വര്‍ഷത്തിനിടെ ഒന്നര ലക്ഷം പേരുടെ കുറവാണ് ജനസംഖ്യയിലുണ്ടായത്. ആസൂത്രണ മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുള്ളത്. ഇതനുസരിച്ച് 26,60,000മാണ് പുതിയ ഖത്തറിലെ ജനസംഖ്യ. 2020 മെയ് മാസം 28,7000മായിരുന്ന ജനസംഖ്യയില്‍ നിന്നും 1,47000 പേരുടെ കുറവാണുണ്ടായത്.

നിലവില്‍ നാട്ടിലോ വിദേശത്തോ ഉള്ള സ്വദേശികളോ വിദേശികളെയോ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. കഴിഞ്ഞ ജൂണിലും പിന്നീട് ഡിസംബറിലുമാണ് കാര്യമായ കുറവു വന്നത്. ആകെ ജനസംഖ്യയില്‍ 19 ലക്ഷം പേരും പുരുഷന്മാരാണ്. ഏഴര ലക്ഷം സ്ത്രീകളും. കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടോ മറ്റു പ്രശ്നങ്ങള്‍ മൂലമോ വിദേശികള്‍ കാര്യമായി ഒഴിഞ്ഞു പോയതോടെയാണ് ജനസംഖ്യയില്‍ കുറവു വന്നത്.

TAGS :
Next Story