അംഗീകൃത വാക്സിനുകള്‍ പുറത്ത് നിന്നെടുത്തവര്‍ക്കും ഖത്തറില്‍ ക്വാറന്റൈനില്‍ ഇളവ്
ഖത്തര്‍ ആരോഗ്യമന്ത്രായം അംഗീകരിച്ച നാല് തരം വാക്സിനുകള്‍ക്കാണ് ഇളവ്

മറ്റ് രാജ്യങ്ങളില്‍ വെച്ച് കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം. എന്നാല്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച നാല് കമ്പനി വാക്സിനുകള്‍ക്ക് മാത്രമേ ഇളവുണ്ടാകൂ. ഫൈസര്‍ ബയോഎന്‍ടെക്, മൊഡേണ, ആസ്ട്രസെനക്ക, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ നാല് വാക്സിനുകളിലേതെങ്കിലും സ്വീകരിച്ചവരായിരിക്കണം.
ജോണ്സണ് ആന്റ് ജോണ്സണാണെങ്കില് ഒരു ഡോസ് സ്വീകരിച്ചാല്‍ മതി. മറ്റുള്ള മൂന്നും രണ്ട് ഡോസുകളും സ്വീകരിച്ചവരായിരിക്കണം. വാക്സിന് സ്വീകരിച്ചതിന്റെ കൃത്യമായ തെളിവ് ഹാജരാക്കണം. കൂടാതെ പുറപ്പെടുന്ന രാജ്യത്ത് നിന്ന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇത്തരം യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് പകരം ഏഴ് ദിവസം ഹോം ക്വാറന്റൈന് മതിയെന്നാണ് ഇളവ്
Adjust Story Font
16