കോവിഡ്; ഖത്തറില്‍ വെള്ളിയാഴ്ച്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ഡ്രൈവിങ് സ്കൂളുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിയവ അടച്ചിടണം

കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഖത്തറില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നു. മാര്‍ച്ച് 26 വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഇതനുസരിച്ചുള്ള പുതിയ ഉത്തരവുകള്‍ താഴെ ചേര്‍ക്കുന്നു
സര്‍ക്കാര്‍, സ്വകാര്യ മേഖലാ ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്രം പ്രവേശനം, ബാക്കി 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണം
ഓഫീസുകളിലെ യോഗങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര് പാടില്ല
വിവാഹചടങ്ങുകള്‍ക്ക് അനുമതിയില്ല
പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങള്‍ അടച്ചിടും
ഡ്രൈവിങ് സ്കൂളുകള്‍ അടിച്ചിടും
സിനിമ തിയറ്ററുകളില്‍ 20% പേര്‍ക്ക് മാത്രം പ്രവേശനം, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല
സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ട്രെയ്നിങ് സെന്ററുകളിലും ഓണ്‍ലൈന്‍ വഴി മാത്രം പഠനം
പൊതു മ്യൂസിയം, ലൈബ്രറി എന്നിവയുടെ ശേഷി മുപ്പത് ശതമാനത്തില്‍ കൂടരുത്
മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കായിക സാംസ്കാരിക ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ പാടില്ല
ഷോപ്പിങ് കോംപ്ലക്സുകളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
ഷോപ്പിംഗ് കോംപ്ലക്സുകളുടെ പ്രവര്‍ത്തനം മുപ്പത് ശതമാനം ശേഷിയോടെ മാത്രം
ഷോപ്പിംഗ് കോംപ്ലക്സുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ അടച്ചിടണം, ഫുഡ് കോര്‍ട്ടുകളില്‍ ഡെലിവറിക്ക് മാത്രം അനുമതി
ഇന്‍ഡോര്‍ റസ്റ്റോറന്റുകള്‍ കഫ്തീരിയകള്‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി 15 ശതമാനത്തില്‍ കൂടരുത്
ക്ലീന്‍ ഖത്തര്‍ പദ്ധതിക്ക് കീഴിലുള്ള ഹോട്ടലുകള്‍ക്കും കഫ്തീരിയകള്‍ക്കും 50 ശതമാനം ശേഷിയോടെയും ബാക്കിയുള്ളവയ്ക്ക് 30 ശതമാനം ശേഷിയോടെയും പ്രവര്‍ത്തിക്കാം
പൊതു മാര്‍ക്കറ്റുകളില്‍ മുപ്പത് ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ അടച്ചിടണം
ജിംനേഷ്യങ്ങള്‍, മസാജ് സെന്ററുകള്‍ എന്നിവ അടച്ചിടണം
നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്കുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കാന്‍ പാടില്ല
സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം 70 ശതമാനം ശേഷിയോടെ മാത്രം
Adjust Story Font
16