ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി
രാജ്യത്തിന്റെ വിവിധ മേഖലകളിലായി നിരവധി വ്യാപാരകേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയതായി വ്യവസായ വാണിജ്യമന്ത്രാലയവും അറിയിച്ചു.

ഖത്തറില്‍ പുതിയ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് ഹോസ്പിറ്റലില്‍ നേരിട്ടെത്തിയുള്ള ചികിത്സ വീണ്ടും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വ്യാപാരകേന്ദ്രങ്ങള്‍ അടച്ചിടാന്‍ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.
51 വയസ്സുള്ള വ്യക്തിയുടെ മരണമാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 251 ആയി. മാസങ്ങള്‍ക്ക് ശേഷം പുതിയ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്ന നിലയിലെത്തി. 427 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 51 പേര് വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. പുതിയ രോഗികളുടെ എണ്ണം വീണ്ടും കൂടുന്നതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് കീഴിലുള്ള ഔട്ട്പേഷ്യന്‍ ക്ലിനിക്കുകളില്‍ ഫെബ്രുവരി പത്ത് മുതല്‍ നേരിട്ടെത്തിയുള്ള ചികിത്സ ഉണ്ടാവില്ലെന്നും പകരം ടെലിഫോണ്‍ വഴിയുള്ള പരിശോധനകള്‍ മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളിലായി നിരവധി വ്യാപാരകേന്ദ്രങ്ങള്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയതായി വ്യവസായ വാണിജ്യമന്ത്രാലയവും അറിയിച്ചു.
കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത കുറ്റത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വാണിജ്യസ്ഥാപനങ്ങള്‍ അടച്ചിടാന്‍ വ്യവസായമന്ത്രാലയം ഉത്തരവിട്ടു. അല്‍ മര്ക്കിയ്യ, സല്‍വാ റോഡ്, അല്‍ ദുഹൈല്‍ എന്നിവിടങ്ങളിലാണ് ഇന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചത്