കമന്റ് വന്നത് വ്യാജ എഫ്ബി വിലാസത്തിലെന്ന് അജ്നാസ്
താൻ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അജ്നാസ് മീഡിയവണിനോട് പറഞ്ഞു. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തിൽ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്.

ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രനും മകൾക്കുമെതിരെ മോശം കമന്റ് ഇട്ട സംഭവത്തിൽ പ്രതികരണവുമായി പ്രവാസി ടിക്ടോക്കര്‍ അജ്നാസ്. താൻ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അജ്നാസ് മീഡിയവണിനോട് പറഞ്ഞു. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തിൽ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ഖത്തർ പൊലീസിനും, സൈബർ പൊലീസിനും, ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്നും അജ്നാസ് പറഞ്ഞു. സംഭവത്തില്‍ മേപ്പയൂർ പൊലീസും കേസെടുത്തിരുന്നു.
ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് അറിയിച്ചിരുന്നു. ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് മകളോടൊപ്പമുള്ള ഫോട്ടോ കെ സുരേന്ദ്രന് ഫേസ്ബുക്കിലിട്ടത്. ആ പോസ്റ്റിന് താഴെ അജ്നാസ് എന്ന പ്രൊഫൈലില്‍ നിന്നാണ് മോശം പരാമര്‍ശം വന്നത്. കമന്റിനെതിരെ വലിയ പ്രതിഷേധമാണ് ബി.ജെ.പി അനുഭാവികളില്‍ നിന്നുണ്ടായത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് മേപ്പയൂർ പൊലീസ് കേസും രജിസ്റ്റർ ചെയ്തത്.
more to watch...