ഖത്തര്‍ എയര്‍വേയ്സ് റിയാദിലേക്കുള്ള സര്‍വീസ് പ്രഖ്യാപിച്ചു
വരുന്ന ജനുവരി പതിനൊന്നിനാണ് ദോഹയില്‍ നിന്നും റിയാദിലേക്ക് ആദ്യ സര്‍വീസ് പുറപ്പെടുക

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നതിന് പിന്നാലെ ഖത്തറിന്റെ ഔദ്യോഗിക എയര്‍ലൈന്‍ സര്‍വീസായ ഖത്തര്‍ എയര്‍വേയ്സ് റിയാദിലേക്കുള്ള സര്‍വീസ് പ്രഖ്യാപിച്ചു. വരുന്ന പതിനൊന്നിനാണ് ദോഹയില്‍ നിന്നും റിയാദിലേക്ക് ആദ്യ സര്‍വീസ് പുറപ്പെടുക. സര്‍വീസിലേക്കുള്ള ബുക്കിങ് ഖത്തര്‍ എയര്‍വേയ്സ് ആരംഭിച്ചു.