LiveTV

Live

Qatar

ഖത്തറുമായുള്ള കര, ജല, വ്യോമ ഗതാഗതം നാളെ പുനരാരംഭിക്കുമെന്ന് യു.എ.ഇ

യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്

ഖത്തറുമായുള്ള കര, ജല, വ്യോമ ഗതാഗതം നാളെ പുനരാരംഭിക്കുമെന്ന് യു.എ.ഇ

ഖത്തറും യു.എ.ഇയും തമ്മിൽ മൂന്നര വർഷമായി മുടങ്ങി കിടന്ന ഗതാഗതബന്ധം നാളെ പുനരാരംഭിക്കും. ഖത്തറുമായുള്ള കര, ജല, വ്യോമ ഗതാഗതമാണ് നാളെ പുനരാരംഭിക്കുക. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ വിലക്കുകളും പിൻവലിച്ചതായും യു.എ.ഇ അറിയിച്ചു. ഇരു രാജ്യങ്ങളിലും എംബസികളുടെ പ്രവർത്തനവും ഉടൻ തുടങ്ങും. അന്താരാഷ്ട്ര കോടതികളിലും മറ്റും യു.എ.ഇക്കെതിരെ നൽകിയ മുഴുവൻ പരാതികളും ഖത്തർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

സൗ​ദി​യി​ലെ അ​ൽ ഉ​ലാ​യി​ൽ ന​ട​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ സ​മി​തി(ജി.സി.​സി) ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അവസാ​നി​പ്പി​ക്കു​ന്ന ക​രാ​റി​ൽ ഒ​പ്പു​വെച്ച​തോ​ടെ​യാ​ണ് ഖത്തറുമായു​ള്ള വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ളും ഗ​താ​ഗ​ത​ങ്ങ​ളും യു​എ​ഇ പുന​രാ​രം​ഭി​ക്കു​ന്ന​ത്. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് സൗ​ദി അ​ട​ച്ച ക​ര, നാവി​ക, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി​ത​ന്നെ ഖത്തറിനാ​യി തു​റ​ന്നി​രു​ന്നു.