പിഎന്‍ ബാബുരാജന് ഐസിസി പ്രസിഡന്റ്, ICBF അമരത്ത് സിയാദ് ഉസ്മാന്
ഖത്തര്‍ ഇന്ത്യന്‍ എംബസി അപ്പെക്സ് ബോഡികളിലേക്കുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായി

ഖത്തര്‍ ഇന്ത്യന്‍ എംബസി അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ പിഎന്‍ ബാബുരാജന് വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ജൂട്ടാസ് പോളിനെ 238 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ബാബുരാജന് ഐസിസി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയില്‍ ഐസിബിഎഫ് പ്രസിഡന്റായിരുന്നു ബാബുരാജന്.
മറ്റൊരു ബോഡിയായ ഐസിബിഎഫിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിയാദ് ഉസ്മാന് വിജയിച്ചു. എതിര് സ്ഥാനാര്‍ത്ഥി സന്തോഷ് കുമാര്‍ പിള്ളയെ 467 വോട്ടുകള്‍ക്കാണ് സിയാദ് ഉസ്മാന് തോല്‍പ്പിച്ചത്. ഇതോടെ സിയാദ് ഉസ്മാന് ഐസിബിഎഫിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കായിക വിഭാഗമായ ഇന്ത്യന്‍ സ്പോര്‍സ് സെന്ററിന്റെ അധ്യക്ഷനായി ഡോ മോഹന്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി ഷറഫ് പി ഹമീദിനെ 169 വോട്ടുകള്‍ക്കാണ് മോഹന്‍തോമസ് പരാജയപ്പെടുത്തിയത്.
ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്: സുബ്രഹ്മണ്യ ഹെബ്ബഗലു, അഫ്സല് അബ്ധുല്‍ മജീദ്, അനീഷ് ജോര്‍ജ്ജ് മാത്യൂ, കമല ധന്‍സിങ് താക്കൂര്‍
ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍: രജനി മൂര്‍ത്തി വിശ്വനാഥം, സാബിത്ത് സഹീര്‍, നവീന്‍ കുമാര്‍ ബഹി, വിനോദ് നായര്‍
ISC കൌണ്‍സില്‍ മെമ്പര്‍മാര്‍: റുഖയ്യ അഹ്സന്, വര്‍ക്കി ബോബന് കളപ്പറമ്പത്ത്, ടിഎസ് ശ്രീനിവാസ്, ഷെജി വലിയകത്ത്