ഇഹ്തിറാസ് കോവിഡ് ആപ്ലിക്കേഷന്റെ പേരില്‍ വ്യാജ ഫോണ്‍കോളുകള്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ഇത്തരത്തില്‍ വിളിക്കുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും മന്ത്രാലയം. ഖത്തറിന്റെ കോവിഡ് ജാഗ്രത ആപ്പായ ഇഹ്തിറാസിന്റെ പേരില്‍ പലര്‍ക്കും ഫോണ്‍ കോളുകള്‍ വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

ഖത്തറിന്റെ ഇഹ്തിറാസ് കോവിഡ് ആപ്ലിക്കേഷന്റെ പേരില്‍ വരുന്ന വ്യാജ ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വിളിക്കുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിന്റെ കോവിഡ് ജാഗ്രത ആപ്പായ ഇഹ്തിറാസിന്റെ പേരില്‍ പലര്‍ക്കും ഫോണ്‍ കോളുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന നിലയില്‍ വിളിക്കുകയും
ഐ.ഡി നമ്പര്‍ പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇഹ്തിറാസ് ആപ്പിന്റെ പേരില്‍ ഇങ്ങനെ വിവരശേഖരണം നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പൌരന്മാരും വിദേശികളും നേരത്തെ സര്‍ക്കാറിന് നല്കിയ മുഴുവന്‍ വിവരങ്ങളും ഡാറ്റയും പൂര്‍ണമായും സുരക്ഷിതവും രഹസ്യമായി തന്നെ സൂക്ഷിക്കുന്നതുമാണെന്നും മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ശനപരിശോധനകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഖത്തറില്‍ നടന്നുവരുന്നത്. ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ പെടുന്നത് ഒഴിവാക്കുന്നതിനായി സോഷ്യല്‍ മീഡിയ വഴി വിപുലമായ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.