'ഖത്തര്‍ ഇന്‍ 2020', പ്രധാന സംഭവങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം
ഖത്തറിന് പ്രയാസങ്ങളുടെയും പ്രതീക്ഷകളുടെയും വര്‍ഷമായിരുന്നു 2020

ജനുവരി-16
വിദേശിതൊഴിലാളികള്ക്ക് രാജ്യം വിടാനാവശ്യമായ എക്സിറ്റ് പെര്‍മിറ്റ് കൂടുതല്‍ വിഭാഗം തൊഴിലാളികള്‍ക്കും ഒഴിവാക്കിക്കൊടുത്തു കൊണ്ടുള്ള പ്രഖ്യാപനം. പരിഷ്കരണം തൊഴില്‍മേഖലയിലെ പ്രധാനപ്പെട്ട നാഴികക്കല്ലെന്ന യുഎന്‍ തൊഴിലാളി സംഘടനയുടെ അഭിനന്ദനം
ജനുവരി-27
പുതിയ ദേശീയ മേല്‍വിലാസ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള രജിസ്ട്രേഷന് ആരംഭിക്കുന്നു.
ജനുവരി-28
ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചുമതലയേല്‍ക്കുന്നു. ഉപരോധത്തിലും ഉലയാതെ രാജ്യത്തെ നയിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഏഴ് വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ച് ശൈഖ് അബ്ധുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി പ്രധാനമന്ത്രിപദമൊഴിയുന്നു
ഫെബ്രുവരി-1
ചൈനയില്‍ കോവിഡ് 19 എന്ന പേരിലുള്ള വൈറസ് ബാധ മൂലം ജനങ്ങള്‍ മരിച്ചുവീഴുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ ചൈനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് റദ്ദാക്കുന്നു
ഫെബ്രുവരി-4
ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇന്ത്യയിലെത്തിയ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച്ച നടത്തുന്നു
ഫെബ്രുവരി-16
ഗൾഫ് ഭിന്നത പരിഹരിക്കാൻ സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങളുമായി നടത്തി വന്ന അനൗപചാരിക ചർച്ച പരാജയപ്പെട്ടതായി ഖത്തർ അറിയിക്കുന്നു
ഫെബ്രുവരി 18
കോവിഡ് ദുരിതം പേറുന്ന ചൈനയിലേക്ക് സൌജന്യ മരുന്നുകളുമായി ഖത്തര്‍ എയര്‍വേയ്സിന്റെ എട്ട് വിമാനങ്ങള്‍ പറന്നുയരുന്നു
ഫെബ്രുവരി-23
ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ജോര്‍ദ്ദാന്‍, തുണീഷ്യ, അള്‍ജീരിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു
ഫെബ്രുവരി-24
കോവിഡ് ചൈന കടന്ന് ദക്ഷിണകൊറിയയിലും ഇറാനിലേക്കും. ഈ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് റദ്ദാക്കുന്നു
ഫെബ്രുവരി-25
ഇറാനിലുള്ള മുഴുവന്‍ ഖത്തരി പൌരന്മാരെയും തിരിച്ചെത്തിച്ച് പ്രത്യേക ഹോട്ടലില്‍ പതിനാല് ദിവസം നിരീക്ഷണത്തിന് വിധേയമാക്കുന്നു.
ഫെബ്രുവരി-29
അഫാനിസ്ഥാനില് ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള കരാറില്‍ അമേരിക്കയും താലിബാനും ഒപ്പുവെക്കുന്നു. പതിനാല് മാസത്തിനുള്ളില്‍ അഫ്ഗാനിലുള്ള മുഴുവന്‍ യുഎസ് സൈനികരെയും പിന്‍വലിക്കാന്‍ ധാരണ. ചരിത്രനിമിഷത്തിന് മധ്യസ്ഥത വഹിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഖത്തര്‍
ഫെബ്രുവരി-29
ഇറാനില്‍ നിന്നും തിരിച്ചെത്തിയ പൌരനിലൂടെ ഖത്തറില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നു.
മാര്‍ച്ച്-8
വിദേശികളിലും കോവിഡ് സ്ഥിരീകരണം. തൊട്ടടുത്ത ദിവസം ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യക്കാര്‍ക്ക് നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഖത്തര്‍ താൽക്കാലിക യാത്ര വിലക്ക് ഏർപ്പെടുത്തുന്നു. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനിശ്ചിത കാലത്തേക്ക് അവധി നല്കുന്നു
മാര്‍ച്ച്-12
ഒറ്റദിനം മാത്രം 238 പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ മിഡിലീസ്റ്റില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള രാജ്യമായി ഖത്തര്‍ മാറുന്നു.
മാര്‍ച്ച്-15
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്കും ഖത്തര്‍ പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു. പൊതുഗതാഗത സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു
മാര്‍ച്ച്-16
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍. സ്വകാര്യബാങ്കുകള്‍ക്കടക്കം വായ്പാതിരിച്ചടവിന് ആറുമാസത്തെ കാലയളവ് നീട്ടി നല്കുന്നു. ഭക്ഷ്യവസ്തുക്കള്‍ മെഡിക്കൽ സാധനങ്ങള്‍ എന്നിവയെ ആറ് മാസത്തേക്ക് കസ്റ്റംസ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നു. വിവിധ മേഖലകളില്‍ ആറ് മാസത്തേക്ക് വൈദ്യുതിവെള്ള ഫീസുകൾ ഒഴിവാക്കിക്കൊടുക്കുന്നു.
മാര്‍ച്ച്-17
കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുന്നു. ഭക്ഷ്യവസ്തുക്കളുടെ വില്പ്പനകേന്ദ്രങ്ങള്, ഫാര്‍മസികള്‍ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ ഉത്തരവ്, ദോഹ വിജനമാകുന്നു
മാര്‍ച്ച്-23
കോവിഡ് വ്യാപനം തടയുന്നതിനായുള്ള വിവിധ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെ ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഓണ്‍അറൈവല്‍, ഫാമിലി വിസിറ്റ് തുടങ്ങി വിസയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ എളുപ്പത്തില്‍ നീട്ടാനുള്ള സൌകര്യമാണ് ഏര്‍പ്പെടുത്തിയത്.
മാര്‍ച്ച് 26
രോഗികളുടെ എണ്ണം കൂടിയതോടെ വിവിധ ഭാഗങ്ങളിലായി കോവിഡ് ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുന്നു
മാര്‍ച്ച് 27
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീറിനെ ഫോണില്‍ വിളിക്കുന്നു. രോഗബാധിതരാകുന്നവര്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുമെന്ന് പ്രധാനമന്ത്രിക്ക് അമീറിന്റെ ഉറപ്പ്
മാര്‍ച്ച് 31
ഖത്തറില്‍ ക്വാറന്റൈനിലും ഐസൊലേഷനിലുമുള്ള മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ശമ്പളം മുടങ്ങാതെ ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കാനായി പുതിയ ഹോട്ട്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തുന്നു
ഏപ്രില്‍ 1
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യമേഖലയില്‍ ഹാജര്‍ നില ഇരുപത് ശതമാനമായി പരിമിതപ്പെടുത്തുന്നു
ഏപ്രില്‍ 27
കോവിഡ് പശ്ചാത്തലത്തില്‍ മടക്കയാത്ര ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി എംബസി രജിസ്ട്രേഷന് ആരംഭിക്കുന്നു
മെയ് 9
ഖത്തറില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യ മടക്കയാത്രാ വിമാനം കൊച്ചിയിലേക്ക്. പിന്നാലെ കൂടുതല്‍ വിമാനങ്ങള്‍
മെയ് 12
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഖത്തറിലെ മണി എക്സ്ചേഞ്ച് സെന്ററുകള്‍ പുനരാരംഭിക്കുന്നു
മെയ് 17
കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സൌജന്യമായി നാട്ടിലെത്തിക്കുന്നതിനായി ആവിഷ്കരിച്ച മീഡിയവണ്‍ ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍ പദ്ധതിക്ക് പിന്തുണയേറുന്നു. ബെയ് വൂ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് നൂറ് ടിക്കറ്റുകളും സീഷോര്‍ ഗ്രൂപ്പ് 150 ടിക്കറ്റുകളും നല്കുന്നു
ജൂണ്‍ 3
വിവിധ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കാന് മന്ത്രിസഭാ തീരുമാനം. സ്വകാര്യ കാറുകളില്‍ ഇനി മുതല്‍ വാഹനമോടിക്കുന്നയാളുള്‍പ്പെടെ നാല് പേര്‍ക്ക് യാത്ര ചെയ്യാം. സ്വകാര്യമേഖലയില്‍ ജീവനക്കാര്‍ക്കുള്ള പ്രവര്‍ത്തന സമയം നീട്ടുന്നു
ജൂണ്‍ 5
ഖത്തറിനെതിരായ വ്യോമഉപരോധം നീക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്ത അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ജൂണ്‍ 6
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായി ബാര്‍കോഡ് ഓഫീസ് സ്ഥാപിക്കുന്നതിന് ഖത്തറിന് ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ബിസിനസിന്റെ അനുമതി.
ജൂണ്‍ 9
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളിലായി പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ വരെയുള്ള നാല് ഘട്ടങ്ങളിലായി ജനജീവിതം സാധാരണഗതിയിലാക്കും.
ജൂണ്‍ 15
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നു. ഖത്തറില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം നീക്കി. തെരഞ്ഞെടുത്ത പള്ളികള്‍, പാര്‍ക്കുകള്‍, സ്വകാര്യക്ലിനിക്കുകള്‍ തുടങ്ങിയവയും ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം പുനരാംഭിച്ചു
ജൂണ്‍ 15
കുടുങ്ങിക്കിടക്കുന്നവരെയും വഹിച്ചുള്ള പ്രവാസി സംഘടനകളുടെ ചാര്‍ട്ടര്‍ വിമാനസര്‍വീസുകള്‍ നാട്ടിലേക്ക്
ജൂണ്‍ 15
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ലോകകപ്പ് തയ്യാറെടുപ്പുകള്‍ ശക്തമാക്കി ഖത്തര്‍; മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയമായ എജ്യുക്കേഷന്‍ സിറ്റി ഉദ്ഘാടനം ചെയ്യുന്നു
ജൂലൈ 1
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. അമ്പത് ശതമാനം ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലെത്താനും കൂടുതല്‍ വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനും അനുമതി
ജൂലൈ 2
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയിലും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന് ഖത്തറിലെത്തുന്നു. അമീറുമായി കൂടിക്കാഴ്ച. കോവിഡ് രോഗവ്യാപനത്തിന് ശേഷം ജിസിസി മേഖലയിലേക്ക് ഒരു രാഷ്ട്ര നേതാവ് നടത്തുന്ന ആദ്യ സന്ദര്‍ശനം
ജൂലൈ 4
കോവിഡ് ദുരിതബാധിതരായ പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് മീഡിയവണ്‍ ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക്
ജൂലൈ 15
2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ മത്സര തിയതികളും സമയക്രമവും ഫിഫ പ്രഖ്യാപിക്കുന്നു. നവംബര്‍ 21 ന് ഉദ്ഘാടന മത്സരവും ഡിസംബര്‍ 18 ന് ഫൈനലും
ജൂലൈ 20
കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കോവിഡ് രോഗബാധ പതുക്കെ നിയന്ത്രണവിധേയമാകുന്നു.
ജൂലൈ 27
2032 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍ അപേക്ഷ നല്കുന്നു
ഓഗസ്റ്റ് 1
വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് മടങ്ങിവരാന്‍ അനുമതി നല്കുന്നു. പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് നിലവില്‍ വരുന്നു. കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കുന്നു
ഓഗസ്റ്റ് 6
ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ഡോ ദീപക് മിത്തല്‍ ചുമതലയേല്‍ക്കുന്നു. സ്ഥാനമൊഴിഞ്ഞ പി കുമരന് യാത്രയയപ്പ്.
ഓഗസ്റ്റ് 14
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വിസയുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നതിനായി ഇന്ത്യയും ഖത്തറും എയര്‍ബബിള്‍ ധാരണയിലെത്തുന്നു. ഖത്തര്‍ എയര്‍വേയ്സ്, വിവിധ ഇന്ത്യന്‍ കമ്പനികള്‍ എന്നിവയ്ക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ക്ക് അനുമതി.
ഓഗസ്റ്റ് 30
ഖത്തറില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മിനിമം വേതനത്തുക നിശ്ചയിച്ച് അമീര്‍ ഉത്തരവിറക്കി. ആയിരം റിയാല്‍ അടിസ്ഥാന ശമ്പളം നിര്‍ബന്ധം. തൊഴില്‍ മാറാന്‍ ഇനി നിലവിലുള്ള കമ്പനിയുടെ എന്‍ഒസി ആവശ്യമില്ലെന്നും ഉത്തരവ്. അഭിനന്ദിച്ച് യുഎന്‍.
സെപ്തംബര്‍ 1
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. അഞ്ച് മാസങ്ങള്‍ക്ക് ശേഷം സ്കൂളുകള്‍ തുറന്നു. ദോഹ മെട്രോ, കര്‍വ ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
സെപ്തംബര്‍ -10
ഖത്തറില്‍ പൊലീസിനും മറ്റ് സുരക്ഷാ വിഭാഗങ്ങള്‍ക്കും പുതിയ യൂണിഫോം പുറത്തിറക്കി
സെപ്തംബര്‍ 15
പലസ്തീന് പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇസ്രയേലുമായി യാതൊരു തരത്തിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധവും ഉണ്ടാകില്ലെന്ന് ഖത്തര്‍ യുഎന്‍ പൊതുസഭയില്‍
സെപ്തംബര്‍ 19
ഖത്തറിന് നാറ്റോ ഇതര സഖ്യരാജ്യപദവി നല്കാന് അമേരിക്കന്‍ തീരുമാനം. പ്രതിരോധ സൈനിക മേഖലകളിലും യുദ്ധസാമഗ്രികളുടെ കയറ്റുമതിയിലും അമേരിക്ക ഖത്തറിന് കൂടുതല്‍ പരിഗണന നല്‍കും.
സെപ്തംബര്‍ 20
ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറില്‍ നടക്കുകയെന്ന് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ. തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മിനിമം വേതനം നിശ്ചയിച്ച ഖത്തര്‍ നടപടിയെ ഇന്‍ഫാന്റിനോ അഭിനന്ദിച്ചു
സെപ്തംബര്‍ 21
ഖത്തറില്‍ നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്ന് മാസം വരെ പുതിയ തൊഴിലിലേക്ക് മാറാന്‍ അനുമതി നല്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. ഒഴിവുവരുന്ന തസ്തികകളിലേക്ക് താല്‍ക്കാലികമായി തൊഴിലാളിയെ നിയമിക്കണമെങ്കില്‍ തൊഴിലുടമ മന്ത്രാലയത്തില്‍ പ്രത്യേക കരാര്‍ സമര്‍പ്പിക്കണമെന്നും പുതിയ ഉത്തരവ്.
സെപ്തംബര്‍ 23
യുഎന്‍ പൊതുസഭയില്‍ അമീറിന്റെ പ്രസംഗം. ഉപാധികളില്ലാത്ത തുറന്ന ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗം. ഇസ്രയേലിന്റെ പലസ്തീന് അധിനിവേശം അവസാനിപ്പിക്കാന്‍ യുഎന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം.
സെപ്തംബര്‍ 25
കായിക ലോകത്തിന്റെ കണ്ണുകള്‍ വീണ്ടും ദോഹയിലേക്ക്. ലോക അത്ലറ്റിക്സിലെ മുന്‍നിര താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഡയമണ്ട് ലീഗിന് ദോഹയില്‍ തുടക്കം. ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതാതാരമെന്ന ഖ്യാതി അരക്കിട്ടുറപ്പിച്ച് ജമൈക്കയുടെ എലൈന്‍ തോംസണ്‍. പുരുഷന്മാരുടെ എണ്ണൂറ് മീറ്ററില്‍ ലോക ജേതാവ് ഷെറിയോട്ടും അപ്രമാദിത്തം നിലനിര്‍ത്തി
സെപ്തംബര്‍ 30
ത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി കുവൈത്തിലെത്തി അന്തരിച്ച അമീറിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നു
ഒക്ടോബര്‍-6
കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറക്ക് ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൌജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം.
ഒക്ടോബര്‍-6
ഖത്തറില്‍ ഒമ്പത് മേഖലകളില്‍ കൂടി വിദേശികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാനുള്ള അവസരമൊരുക്കി ഭരണകൂടം.
ഒക്ടോബര്‍-7
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഹ്രസ്വ സന്ദര്‍ശനത്തിനായി വീണ്ടും ദോഹയില്‍, അമീറുമായി കൂടിക്കാഴ്ച.
ഒക്ടോബര്‍-8
ഖത്തര്‍ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ലോകകപ്പ് വേദിയായ അല്‍ ബെയ്ത്ത് സ്റ്റേഡിയം ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ സന്ദര്‍ശിച്ചു.
ഒക്ടോബര്‍-20
ഖത്തറില്‍ ദേശീയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി.
ഒക്ടോബര്‍-24
പ്രവാചകനിന്ദ നടത്തിയ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ നടക്കുന്ന ഇസ്ലാം വിരുദ്ധ നീക്കങ്ങൾക്കെതിരെ ഖത്തറിലും വ്യാപക പ്രതിഷേധം. പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അൽമീറ ഉള്‍പ്പെടെ വിവിധ വാണിജ്യ കേന്ദ്രങ്ങള്‍ ഫ്രാൻസിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിർത്തി.
നവംബര്‍-19
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസുകള്‍ തുടങ്ങി വിസ്താര എയര്‍ലൈന്‍സ്.
നവംബര്‍-17
ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ്.
നവംബര്‍-23
ദോഹ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു ഏഷ്യന്‍ മാതാപിതാക്കളുടെതാണെന്ന് തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്.
നവംബര്‍-26
ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി തുര്‍ക്കിയിലെത്തുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി കൂടിക്കാഴ്ച്
ഡിസംബര്‍-1
ഖത്തറില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ദേശീയ സെന്‍സസ് നടപടികള്‍ പുനരാരംഭിക്കുന്നു.
ഡിസംബര്‍-3
ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഖത്തറിലേക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും തുടക്കം
ഡിസംബര്‍-3
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജെറാദ് കുഷ്നര്‍ ദോഹയിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച്ച നടത്തുന്നു. ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണയാക ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയിലുണ്ടായതായി വാര്‍ത്തകള്‍
ഡിസംബര്‍-5
ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സമവായ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സൌദിയും ഖത്തറും സ്വാഗതം ചെയ്യുന്നു.
ഡിസംബര്‍-8
ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് സംഘത്തെ നിശ്ചയിക്കാന്‍ ഇന്ത്യ ഖത്തര്‍ ധാരണ.
ഡിസംബര്‍-13
200 റിയാലിന്റെ കറന്‍സി കൂടി പുറത്തിറക്കി ഖത്തര്‍. നിലവിലുള്ള മുഴുവന്‍ കറന്‍സികളുടെയും പുതിയ പതിപ്പുകളും പുറത്തിറക്കി.
ഡിസംബര്‍-14
ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച
ഡിസംബര്‍ 16
2030 ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ വേദിയാകും. 2034 ഗെയിംസ് സൌദി തലസ്ഥാനമായ റിയാദില്‍ വെച്ച് നടത്താനും തീരുമാനം
ഡിസംബര്‍-18
ഖത്തര്‍ നാലാമത്തെ ലോകകപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നു. റയ്യാന്‍ സ്റ്റേഡിയം തുറന്നുകൊടുത്തത് അമീര്‍ കപ്പ് ഫൈനലിന് വേദിയൊരുക്കി
ഡിസംബര്‍-23
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പിന് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് തെരഞ്ഞെടുത്തവര്‍ക്ക്
ഡിസംബര്‍-23
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദോഹയില്‍ വെച്ച് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ചു. അല്‍ റയ്യാന്‍, എജ്യുക്കേഷന്‍ സിറ്റി, ഖലീഫ എന്നീ സ്റ്റേഡിയങ്ങളില്‍ വെച്ചായിരിക്കും ടൂര്‍ണമെന്റ് നടക്കുക
ഡിസംബര്‍-24
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ ക്വാറന്റൈനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.
ഡിസംബര്‍-28
ഖത്തറില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തര്‍ അമീര്‍, മുന്‍ അമീര്‍, പ്രധാനമന്ത്രി , വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള പ്രധാനമന്ത്രി കത്ത് അമീര്‍ സ്വീകരിക്കുന്നു